Select Your Language

Notifications

webdunia
webdunia
webdunia
webdunia

മഴക്കെടുതി: വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ നടപടിയെന്ന് ഡിജിപി

മഴക്കെടുതി: വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ നടപടിയെന്ന് ഡിജിപി
, വെള്ളി, 10 ഓഗസ്റ്റ് 2018 (17:42 IST)
തിരുവനന്തപുരം: സാമൂഹ്യ മാധ്യമങ്ങളിലൂടെയും അല്ലാതെയും മഴക്കെടുതി സംബന്ധിച്ച്‌ വ്യാജ വാര്‍ത്തകൾ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച്‌ ജനങ്ങള്‍ക്കിടയില്‍ ആശങ്ക പരത്തരുതെന്നും ഡി ജി പി പറഞ്ഞു.
 
സ്റ്റേറ്റ് പൊലീസ് മോണിറ്ററിംഗ് റൂം കണ്‍ട്രോള്‍ റൂമായി മാറ്റി സുരക്ഷ നടപടികള്‍ക്ക് ഏകോപനം നൽകുകയാണ്. ജില്ലാ പൊലീസ് മേധാവികള്‍ ജില്ലാ ഭരണകൂടങ്ങളുമായി നിരന്തരമായി മന്ധപ്പെടുന്നുണ്ട്. മഴയുടെ തീവ്രത കൂടിയ മേഖലകളില്‍ രാത്രിയിലും പൊലീസ് ഉദ്യോഗസ്ഥര്‍ ജോലി ചെയ്യാന്‍ നിര്‍ദേശം നല്‍കിയിയതായും ഡി ജി പി വ്യക്തമാക്കി. 
 
എ ആര്‍ ബറ്റാലിയന്‍ പൂര്‍ണമായും സുരക്ഷാ നടപടികൾക്കായി മിന്നോട്ട് പോവുകയണ്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും കോസ്റ്റല്‍ പൊലീസും സഹകരിച്ച്‌ പൊതുജനങ്ങള്‍ക്ക് അടിയന്തിര സാഹചര്യങ്ങളെ നേരിടാനുള്ള മുന്നറിയിപ്പുകള്‍ നല്‍കാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും പുതുതായി പാസിംഗ് ഔട്ട് കഴിഞ്ഞ വനിതാ കമാന്‍ഡോകളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുമെന്നും ഡിജിപി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മന്ത്രിസഭാ പുനസംഘടന: ഇ പിക്ക് വ്യവസായം തന്നെ, എ സി മൊയ്തീന് തദ്ദേശ സ്വയംഭരണം, കെ ടി ജലീലിന് ഉന്നത വിദ്യാഭ്യാസം