Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദമ്പതികൾ ചാലിയാർ പുഴയിൽ ചാടി : ലോറി ഡ്രൈവർ ഭാര്യയെ രക്ഷിച്ചു

ദമ്പതികൾ ചാലിയാർ പുഴയിൽ ചാടി : ലോറി ഡ്രൈവർ ഭാര്യയെ രക്ഷിച്ചു
, ഞായര്‍, 2 ജൂലൈ 2023 (13:45 IST)
കോഴിക്കോട്: ചാലിയാർ പുഴയിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച ദമ്പതികളിൽ ഭാര്യയെ അതുവഴിവന്ന ലോറി ഡ്രൈവർ രക്ഷിച്ചു. ഞായറാഴ്ച രാവിലെ പത്തരയോടെ ഫറോക്ക് പാലത്തിൽ നിന്നാണ് മലപ്പുറം മഞ്ചേരി സ്വദേശികളായ ജിതിൻ, വർഷ എന്നിവർ ആറ്റിൽ ചാടിയത്.
 
എന്നാൽ അതുവഴി വന്ന ലോറി ഡ്രൈവർ സംഭവം കാണുകയും ആറ്റിലേക്ക് ഇട്ടുകൊടുത്ത കയറിൽ പിടിച്ചു വർഷ രക്ഷപ്പെടുകയും ചെയ്തു. കയറിൽ പിടിച്ചു കിടന്ന വര്ഷയെ തോണിക്കാരാണ് രക്ഷപ്പെടുത്തിയത്. പിന്നീട് ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.
 
ജിതിനും കയറിൽ പിടിക്കാൻ ശ്രമിച്ചെങ്കിലും ഒഴുക്ക് കൂടിയ ഭാഗത്തു വീണ ഇയാൾ ഏവരും നോക്കിനിൽക്കേയാണ് മുങ്ങിത്താണത്. വിവരം അറിഞ്ഞയുടൻ പോലീസ് സ്ഥലത്തെത്തി ഇവരുടെ കുടുംബാംഗങ്ങളെ വിവരം അറിയിച്ചിട്ടുണ്ട്. ആറു മാസം മുമ്പ് രജിസ്റ്റർ വിവാഹം കഴിച്ച ഇവർ കഴിഞ്ഞ ദിവസം രാത്രി കുടുംബ പ്രശ്നത്തെ തുടർന്ന് വീട്ടിൽ നിന്ന് ഇറങ്ങിപ്പോയതാണെന്നു ബന്ധുക്കൾ അറിയിച്ചു. ബൈബിനെ കണ്ടെത്താനായി തിരച്ചിൽ തുടർന്നുണ്ട്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കെ.എസ്.ആർ.ടി.സി ജീവനക്കാരന്റെ ആത്മഹത്യ : ദുരൂഹത ആരോപിച്ചു ബന്ധുക്കൾ