Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചെങ്ങന്നൂരിൽ ആർക്ക് പിന്തുണയെന്ന് നാളെ പ്രഖ്യാപിക്കുമെന്ന് മാണി; നിലപാട് വ്യക്തമാക്കിയത് യു ഡി എഫ് നേതാക്കളുമായി നടത്തിയ ചർച്ചക്കൊടുവിൽ

ചെങ്ങന്നൂരിൽ ആർക്ക് പിന്തുണയെന്ന് നാളെ പ്രഖ്യാപിക്കുമെന്ന് മാണി; നിലപാട് വ്യക്തമാക്കിയത് യു ഡി എഫ് നേതാക്കളുമായി നടത്തിയ ചർച്ചക്കൊടുവിൽ
, തിങ്കള്‍, 21 മെയ് 2018 (19:58 IST)
ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിന്റെ നിലപട് ചൊവ്വാഴ്ച  പ്രഖ്യാപിക്കുമെന്ന് കെ എം മാണി. കോൺഗ്രസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് നാളെ നടാക്കുന്ന കേരള കോൺഗ്രസ് സബ് കമ്മറ്റി യോഗത്തിൽ നിർണ്ണായ തീരുമാനം എടുക്കും എന്ന് കെ  എം മാണി വ്യക്തമാക്കിയത്. യുഡി എഫ് നെതാക്കളുടെ കൂടിക്കാഴ്ച പ്രാധാന്യമർഹിക്കുന്നതാണ് എന്ന് പി ജെ ജോസഫും പ്രതികരിച്ചു.  
 
രമേശ് ചെന്നിത്തല, എം എം ഹസ്സന്‍, പി കെ കുഞ്ഞാലിക്കുട്ടി എന്നിവരാണ് കെ എം മാണിയുടെ വീട്ടിൽ നേരിട്ടെത്തി ചർച്ച നടത്തിയത്. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിനെ പിന്തുണക്കണം എന്ന ആവശ്യം യു ഡി എഫ് നേതക്കൾ ഉന്നയിച്ചു. മുന്നണി പുനഃപ്രവേശനവുമായി ബന്ധപ്പെട്ട ചർർച്ചകളും നടന്നതായണ് സൂചന. കെ എം മാണിയും ജോസ്  കെ മാണിയും മാത്രമാണ് യു ഡി എഫ് നേതാക്കളുമായുള്ള ചർച്ചയിൽ പങ്കെടുത്തത്.  
 
കെ എം മാണിക്ക് എപ്പോൾ വേണമെങ്കിലും യു ഡി എഫിലേക്ക് തിരിച്ചു വരാം എന്ന് നേരത്തെ തന്നെ കോൺഗ്രസ് നേതാക്കൾ നിലപാട് സ്വീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം ഇതേ നിലപാട് ഉമ്മൻ ചാണ്ടി ആവർത്തിക്കുകയും ചെയ്തിരുന്നും. മധ്യസ്ഥ ചർച്ചകൾക്ക് കുഞ്ഞാലിക്കുട്ടിയാണ് നേതൃത്വം നൽകിയത്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കർണ്ണാടകയിൽ കോൺഗ്രസ് ജനങ്ങളെ ചതിക്കുകയാണെന്ന് അമിത് ഷാ