Select Your Language

Notifications

webdunia
webdunia
webdunia
webdunia

സാമ്പത്തിക നീക്കം: 3ശതമാനം തുക ക്യാന്‍സര്‍ രോഗികള്‍ക്ക്

സാമ്പത്തിക നീക്കം: 3ശതമാനം തുക ക്യാന്‍സര്‍ രോഗികള്‍ക്ക്
തിരുവനന്തപുരം , ബുധന്‍, 17 സെപ്‌റ്റംബര്‍ 2014 (16:40 IST)
സംസ്ഥാനം നേരിടുന്ന ഗുരുതര സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന്റെ ഭാഗമായി പുകയില വസ്തുക്കളുടെ നികുതി കൂട്ടുന്നതോടെ ലഭിക്കുന്ന അധിക വരുമാനം ക്യാന്‍സര്‍ രോഗികളുടെ ചികിത്സയ്ക്കായി മാറ്റിവെക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. മൂന്ന് ശതമാനം തുകയാണ് ഇതിനായി മാറ്റിവെയ്ക്കുന്നത്.

സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന്റെ ഭാഗമായി സിഗരറ്റിന് വില കുത്തനെ കൂടും. ഇതില്‍ നിന്നും ലഭിക്കുന്ന വരുമാനമാണ് ക്യാന്‍സര്‍ രോഗികളുടെ ചികിത്സയ്ക്കായി മാറ്റിവെയ്ക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. സിഗററ്റ് പുകയില ഉത്പന്നങ്ങൾക്ക്  30 ശതമാനത്തിൽ നിന്നും 55 ശതമാനമായി നികുതി വർധിപ്പിച്ചു. ഇതിലൂടെ 264കോടി രൂപയുടെ അധിക വരുമാനമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

ഇതിലൂടെ നിലവില്‍ ലഭിക്കുന്ന വരുമാനത്തിലും കൂടുതല്‍ വരുമാനം സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നുണ്ട്. ഈ തുക ക്യാന്‍സര്‍ രോഗികളുടെ ചികിത്സയ്ക്കും അവരുടെ മരുന്നുകള്‍ക്കും മറ്റുമായി വകമാറ്റുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

Share this Story:

Follow Webdunia malayalam