Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘ദൈവത്തെ കാണ്മാനില്ല’ - വികാരഭരിതനായി അരുണ്‍ ഗോപി

ദൈവത്തെ മനുഷ്യര്‍ കല്ലെറിഞ്ഞ് ഓടിച്ചതോ? അതോ സ്വയം നാടുവിട്ടതോ?

‘ദൈവത്തെ കാണ്മാനില്ല’ - വികാരഭരിതനായി അരുണ്‍ ഗോപി
, വെള്ളി, 13 ഏപ്രില്‍ 2018 (09:22 IST)
ആസിഫയുടെ കൊലപാതകത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ ഇന്ത്യ വിറങ്ങലിച്ചുനില്‍ക്കുകയാണ്. പ്രതിഷേധം രാജ്യമാകെ പുകഞ്ഞുകത്തുന്നു. സോഷ്യല്‍ മീഡിയയില്‍ ആസിഫ സംഭവത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ടി വി ചാനലുകളില്‍ ആസിഫയ്ക്കെതിരായ ക്രൂരത തന്നെയാണ് പ്രധാന ചര്‍ച്ചാവിഷയം.
 
സംഭവത്തില്‍ പ്രതികരണവുമായി സംവിധായകന്‍ അരുണ്‍ ഗോപി. വളരെ വികാരഭരിതമായിട്ടാണ് അരുണ്‍ ഗോപി ഫേസ്ബുക്കില്‍ തന്റെ വാക്കുകള്‍ കുറിച്ചിരിക്കുന്നത്. 
 
‘ദൈവത്തെ കാണ്മാനില്ല.... മനസാക്ഷി മരവിച്ച മനുഷ്യർക്കിടയിൽ ജീവിക്കാൻ കഴിയാതെ നാട് വിട്ടതാകാം.... വിലക്കപ്പെട്ട കനികൾ ഓരോന്നായി പിച്ചി ചീന്തി ദൈവത്തെ മനുഷ്യർ തന്നെ കല്ലെറിഞ്ഞു ഓടിച്ചതുമാകാം.!!! എന്തായാലും ഈ പിഞ്ചു കുഞ്ഞിന്റെ നിലവിളി കേൾക്കാൻ ദൈവം ഇല്ലായിരുന്നെങ്കിൽ... ഉറപ്പു, ദൈവത്തെ കാണാനില്ല!!!‘ - എന്നായിരുന്നു സംവിധായകന്റെ കുറിപ്പ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജ്യവ്യാപകം പ്രതിഷേധം ശക്തമായി, മുട്ടുമടക്കി സര്‍ക്കാര്‍; ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെംഗര്‍ അറസ്റ്റില്‍