Select Your Language

Notifications

webdunia
webdunia
webdunia
webdunia

സര്‍വകലാശാലകള്‍ക്ക് ഗാന്ധി എന്നല്ല അയ്യന്‍ കാളി എന്ന് പേര് നല്‍കണം: അരുന്ധതി റോയി

സര്‍വകലാശാലകള്‍ക്ക് ഗാന്ധി എന്നല്ല അയ്യന്‍ കാളി എന്ന് പേര് നല്‍കണം: അരുന്ധതി റോയി
തിരുവനന്തപുരം: , വെള്ളി, 18 ജൂലൈ 2014 (12:36 IST)
സര്‍വകലാശാലകള്‍ക്ക് ഗാന്ധിജിയുടെ പേരിടുന്നതിനേക്കാള്‍ ഉചിതം അയ്യന്‍കാളിയുടെ പേരിടുന്നതാണെന്ന് അരുന്ധതി റോയി.കേരള സര്‍വ്വകലാശാലയുടെ ചരിത്ര വിഭാഗം  സംഘടിപ്പിച്ച മഹാത്മാ അയ്യന്‍കാളി ചെയര്‍ രാജ്യാന്തര ശില്‍പശാലയില്‍ പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു അരുന്ധതി റോയി.

ഗാന്ധിക്ക് മുന്‍പേ തന്നെ ദളിതനും ആദിവാസിക്കും വേണ്ടി പോരാടിയനേതാവാണ് അയ്യന്‍കാളിയെന്നും അദ്ദേഹത്തിന്റെ മഹത്വം കേരളത്തിന്റെ പുറത്തേക്ക് എത്താത്തത് ദുരൂഹമാണെന്നും അവര്‍ പറഞ്ഞു.നിശ്‌ചിതജോലി ചെയ്യുന്ന താഴ്‌ന്ന ജാതിക്കാരന്‍ അവരുടെ കര്‍ത്തവ്യം നന്നായി നിറവേറ്റണമെന്നാണു ഗാന്ധി പറഞ്ഞതെന്നും അയ്യന്‍കാളിയെപ്പൊലെ സമൂഹത്തിലെ താഴെക്കിടയിലുള്ളവരെ മുന്‍നിരയിലേക്ക്  കൊണ്ടുവരണമെന്ന് ഗാന്ധി പറഞ്ഞില്ലെന്നും അരുന്ധതി റോയി പറഞ്ഞു.1936 ല്‍ മഹാതമ ഗാന്ധി പ്രസിദ്ധീകരിച്ച ആന്‍ ഐഡിയല്‍ ബങ്കിയെന്ന ലേഖനത്തെ ഉദ്ധരിച്ചാണ് അവര്‍ ഇങ്ങനെ പറഞ്ഞത്.

അയ്യന്‍കാളിയെ കേരളത്തില്‍ മാത്രമായി ഒതുക്കിയത്‌ മതചിന്തകളാണെന്ന് ചടങ്ങില്‍ പ്രസംഗിച്ച ദളിത് സാമൂഹ്യ പ്രവര്‍ത്തകനുമായ കാഞ്ച ഇളയ്യ പറഞ്ഞു.















Share this Story:

Follow Webdunia malayalam