Select Your Language

Notifications

webdunia
webdunia
webdunia
webdunia

അഗസ്ത വെസ്റ്റ്‌ ലാന്‍ഡ് അഴിമതി: എ കെ ആന്റണിയുടെ അവകാശവാദം സാങ്കല്പികമെന്ന് അരുണ്‍ ജെയ്റ്റിലി

അഗസ്ത വെസ്റ്റ് ലാന്‍ഡ് അഴിമതിയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഉന്നയിക്കുന്ന ആരോപണങ്ങളെ നിഷേധിച്ച് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റിലി. കമ്പനിയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത് യു പി എ സര്‍ക്കാരാണെന്ന എ കെ ആന്റണിയുടെ അവകാശവാദത്തെയാണ് ജെയ്റ്റിലി തള്ളിക്ക

അഗസ്ത വെസ്റ്റ്‌ ലാന്‍ഡ് അഴിമതി: എ കെ ആന്റണിയുടെ അവകാശവാദം സാങ്കല്പികമെന്ന് അരുണ്‍ ജെയ്റ്റിലി
തിരുവനന്തപുരം , ശനി, 30 ഏപ്രില്‍ 2016 (17:52 IST)
അഗസ്ത വെസ്റ്റ് ലാന്‍ഡ് അഴിമതിയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഉന്നയിക്കുന്ന ആരോപണങ്ങളെ നിഷേധിച്ച് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റിലി. കമ്പനിയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത് യു പി എ സര്‍ക്കാരാണെന്ന എ കെ ആന്റണിയുടെ അവകാശവാദത്തെയാണ് ജെയ്റ്റിലി തള്ളിക്കളഞ്ഞത്. തിരുവനന്തപുരത്ത് എന്‍ ഡി എ യുടെ ദര്‍ശനരേഖ പ്രകാശനചടങ്ങിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 
 
യു പി എ ഭരണകാലത്തെ ഈ നടപടി എന്‍ ഡി എ പിന്നീട് പിന്‍വലിച്ചുവെന്നായിരുന്നു എ കെ ആന്റണി പ്രഖ്യാപിച്ചത്. കേസില്‍ എന്തെങ്കിലും തെളിവുണ്ടെങ്കില്‍ കൈക്കൂലി കൊടുത്തവര്‍ക്കും വാങ്ങിയവര്‍ക്കുമെതിരെ നടപടി സ്വീകരിക്കണമെന്ന് എ.കെ.ആന്റണി നരേന്ദ്രമോദി സര്‍ക്കാരിനെ വെല്ലുവിളിക്കുകയായിരുന്നു. ഇതിനെതിരെയാണ് കേന്ദ്രമന്ത്രി രംഗത്തെത്തിയിരിക്കുന്നത്.
 
അഗസ്ത വെസ്റ്റ്ലാന്‍ഡ് കേസുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി ഇറ്റലിയുമായി ധാരണാപത്രം തയ്യാറാക്കിയെന്ന കോണ്‍ഗ്രസിന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് പറഞ്ഞ് കേന്ദ്രസര്‍ക്കാര്‍ തള്ളിയിരുന്നു രാജ്യം നേരിടുന്ന പ്രധാന പ്രശ്നമായ അഴിമതിയില്‍ നിന്നും ശ്രദ്ധതിരിക്കാനുള്ള ശ്രമം ശരിയല്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോഴിക്കോട് ജില്ലയില്‍ സൂര്യതാപമേറ്റ് രണ്ടു മരണം