Select Your Language

Notifications

webdunia
webdunia
webdunia
webdunia

മയക്കുമരുന്നിന് പണം കണ്ടെത്തിയത് അനാശാസ്യത്തിലൂടെ; നടിയുടെ ബന്ധങ്ങള്‍ ഉന്നതരുമായി - പൊലീസ്

മയക്കുമരുന്നിന് പണം കണ്ടെത്തിയത് അനാശാസ്യത്തിലൂടെ; നടിയുടെ ബന്ധങ്ങള്‍ ഉന്നതരുമായി - പൊലീസ്

മയക്കുമരുന്നിന് പണം കണ്ടെത്തിയത് അനാശാസ്യത്തിലൂടെ; നടിയുടെ ബന്ധങ്ങള്‍ ഉന്നതരുമായി - പൊലീസ്
കൊച്ചി , ചൊവ്വ, 18 ഡിസം‌ബര്‍ 2018 (08:09 IST)
ഫ്ലാറ്റിൽ മയക്കുമരുന്നു പാർട്ടിയും വിൽപനയും നടത്തി അറസ്‌റ്റിലായ സീരിയല്‍ നടി അശ്വതി ബാബു ലഹരി മരുന്നിന് പണം കണ്ടെത്തിയിരുന്നത് അനാശാസ്യത്തിലൂടെ. മയക്കുമരുന്നിന് അടിമയായ ഇവര്‍ക്ക് പല ഉന്നതരുമായി അടുത്ത ബന്ധമുണ്ടെന്നും പൊലീസ് പറഞ്ഞു.

അശ്വതിയുടെ ബന്ധങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടാന്‍ പൊലീസ് തയ്യാറായില്ല. ബെംഗളൂരു കേന്ദ്രീകരിച്ചാണ് നടി ഇടപാടുകള്‍ നടത്തിയിരുന്നത്. ഈ ബന്ധം അന്വേഷിക്കാന്‍ പ്രത്യേക ഷാഡോ ടീം രൂപീകരിക്കുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

പാലച്ചുവട് ഡിഡി ഗോൾഡൻ ഗേറ്റ് ഫ്ലാറ്റിന്റെ പാർക്കിംഗ് സ്ഥലത്തു നിന്ന് ഇവരെ പിടികൂടുമ്പോള്‍ കൈവശം ലഹരി മരുന്നുകളുണ്ടയായിരുന്നു. ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ കൂടുതൽ അളവിൽ മരുന്ന് കണ്ടെത്താനായില്ല. അശ്വതി ലഹരിക്ക് അടിമയാണെന്നും പൊലീസ് വ്യക്തമാക്കി.

ഫ്ലാറ്റില്‍ ലഹരിമരുന്നു പാര്‍ട്ടിയും അനാശാസ്യവും നടക്കുന്നുവെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് അശ്വതി നിരീക്ഷണത്തിലായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒറ്റ അപ്ഡേറ്റിൽ ഒരുപാട് മാറ്റങ്ങൾ, വാട്ട്സ്‌ആപ്പ് ഉപയോക്താക്കൾ പുതുമകൾ പരീക്ഷിക്കാൻ തയ്യാറായിക്കോളു !