Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിവാഹാഭ്യർഥന നിരസിച്ചു; കാമുകനെ ഇനി ആരും നോക്കില്ല - യുവതിയുടെ പകവീട്ടല്‍ രീതിയറിഞ്ഞാല്‍ ഞെട്ടും

വിവാഹാഭ്യർഥന നിരസിച്ചു; കാമുകന്റെ മുഖത്ത് യുവതി ആസിഡ് ഒഴിച്ചു

വിവാഹാഭ്യർഥന നിരസിച്ചു; കാമുകനെ ഇനി ആരും നോക്കില്ല - യുവതിയുടെ പകവീട്ടല്‍ രീതിയറിഞ്ഞാല്‍ ഞെട്ടും
ബംഗളൂരു , ചൊവ്വ, 17 ജനുവരി 2017 (20:11 IST)
വിഹാഭ്യർഥന നിരസിച്ചതിനെത്തുടര്‍ന്ന് കാമുകന്റെ മുഖത്ത് ആസിഡ് ഒഴിച്ച സംഭവത്തില്‍ യുവതി അറസ്‌റ്റില്‍. ബംഗ്ലൂര്‍ വിക്രം ആശുപത്രിയിലെ നഴ്‌സ് ലിഡിയ (26) ആണ് അറസ്‌റ്റിലായത്. ആക്രമണത്തിന് ഇരയായ ജയകുമാറിനെ (32) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വസ്‌ത്ര വ്യാപാരിയായ ജയകുമാറും ലിഡിയയും നാലു വർഷമായി പ്രണയത്തിലായിരുന്നു. ജയകുമാർ മറ്റൊരു യുവതിയെ വിവാഹം കഴിക്കാൻ ഒരുങ്ങുന്നതായി അറിഞ്ഞതോടെ ലിഡിയ എതിർപ്പ് പ്രകടിപ്പിച്ചു. എന്നാൽ ജയകുമാർ നിലപാട് മാറ്റാൻ തയാറാകാത്തതിനെത്തുടര്‍ന്നാണ് ആസിഡ് ആക്രമണമുണ്ടായത്.

കാണണമെന്ന്  ലിഡിയ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ജയകുമാര്‍ ബംഗ്ലൂരിലെ വിജയനഗറില്‍ എത്തി. സംസാരിക്കുന്നതിനിടെ ജയകുമാറിന്റെ മുഖത്തടിച്ച ശേഷം കൈയില്‍ കരുതിയ ആസിഡ് യുവാവിന്റെ നേര്‍ക്ക് ഒഴിക്കുകയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കരച്ചില്‍ നിര്‍ത്തിയില്ല, രണ്ടു വയസുകാരനെ അമ്മ തല്ലിക്കൊന്നു - സംഭവം ബാംഗ്ലൂരില്‍