Select Your Language

Notifications

webdunia
webdunia
webdunia
webdunia

400 രൂപയുണ്ടെങ്കില്‍ 40 ഡിഗ്രി ചൂട് ഒരു പ്രശ്‌നമല്ല! വീടൊന്ന് കൂളാക്കിയാലോ? പോക്കറ്റ് കാലിയാവാതെ...

400 രൂപയുണ്ടെങ്കില്‍ 40 ഡിഗ്രി ചൂട് ഒരു പ്രശ്‌നമല്ല! വീടൊന്ന് കൂളാക്കിയാലോ? പോക്കറ്റ് കാലിയാവാതെ...

കെ ആര്‍ അനൂപ്

, തിങ്കള്‍, 15 ഏപ്രില്‍ 2024 (10:31 IST)
ഹോ എന്തൊരു ചൂട് ! വീട്ടിനകത്ത് പോലും ഇരിക്കാന്‍ ആവാത്ത അവസ്ഥ. എന്നാല്‍ വീടൊന്ന് കൂളാക്കിയാലോ? പോക്കറ്റ് കാലിയാവാതെ. 400 രൂപയുണ്ടെങ്കില്‍ 40 ഡിഗ്രി ചൂട് ഒന്നും ഇനി പ്രശ്‌നമാകില്ല. തൃശൂര്‍ കുരിയച്ചിറ നെഹ്‌റു നഗര്‍ റസിഡന്‍ഷ്യല്‍ കോളനിയിലെ സി.ഡി.സ്‌കറിയ തന്റെ വീട്ടില്‍ പരീക്ഷിച്ച് വിജയം കണ്ടൊരു മാര്‍ഗ്ഗമുണ്ട്. പുറത്ത് 40 ഡിഗ്രി ചൂട് വന്നാലും വീട്ടിനകം 30 ഡിഗ്രി താഴെയാക്കാനാവും.
 
ടെറസിലേക്ക് നേരിട്ട് സൂര്യപ്രകാശം അടിക്കുന്നത് ഒഴിവാക്കാനാണ് സക്രിയ ശ്രമിച്ചത്. അതിനായി അദ്ദേഹം ചകിരിച്ചോറ് ഉപയോഗിച്ചു നിര്‍മിക്കുന്ന ബ്രിസ്‌ക്കറ്റുകള്‍ (ചകിരിച്ചോറിന്റെ കട്ട) ടെറസില്‍ നനച്ച ശേഷം നിരത്തി.
 
വൈദ്യുതിയുടെ ആവശ്യമില്ല പ്രകൃതിക്കാണെങ്കില്‍ ദോഷവും ഇല്ല ചിലവും കുറവ്. വേനല്‍ക്കാലം ആകുമ്പോള്‍ ചൂട് കൂടും. ഇത് കുറയ്ക്കാന്‍ എന്താണ് വഴിയെന്ന് സ്‌കറിയ ആലോചിച്ചു. ആദ്യം വൈക്കോല്‍ നനച്ചിട്ട് നോക്കി. പഴുപ്പും അട്ടയും നിറഞ്ഞതോടെ ആ പണി ഉപേക്ഷിച്ചു. പിന്നീട് സുഹൃത്തിന്റെ നിര്‍ദ്ദേശം അനുസരിച്ച് ചകിരിച്ചോറ് എത്തിച്ചു. ടെറസില്‍പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച ശേഷം അതില്‍ ചകിരിച്ചോര്‍ വിതറി, നനച്ചു അതോടെ വീടിനുള്ളിലെ ചൂട് നന്നായി കുറഞ്ഞു. എന്നാല്‍ ചകിരിച്ചോറിനുള്ളിലെ കറ ഭിത്തിയിലൂടെ ഭിത്തിയിലേക്ക് പടരാതിരിക്കാനാണ് പ്ലാസ്റ്റിക് ഷീറ്റ് വിരിക്കുന്നത്. ഇപ്പോള്‍ ബ്രൈസെറ്റുകള്‍ അദ്ദേഹം ഉപയോഗിക്കുന്നത്. 5 കിലോയുടെ ഒരു ബ്രിസ്‌ക്കറ്റിനു 130 രൂപ വില വരുന്നുണ്ട്. ഇത്തരത്തിലുള്ള രണ്ടെണ്ണമാണ് തന്റെ ടെറസില്‍ വിരിച്ചിരിക്കുന്നത് അദ്ദേഹം പറയുന്നു. ആഴ്ചയില്‍ ഒരിക്കല്‍ നനച്ചു കൊടുക്കും. വൈക്കോലിനെക്കാള്‍ 10 ഇരട്ടി വെള്ളം സംഭരിച്ചു നിര്‍ത്താന്‍ ചകിരിച്ചോറിന് കഴിയും എന്നാണ് അദ്ദേഹം പറയുന്നത്.
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒമാനില്‍ കനത്ത മഴയും വെള്ളപ്പൊക്കവും; മലയാളിയുള്‍പ്പെടെ 12 പേര്‍ മരിച്ചു