Select Your Language

Notifications

webdunia
webdunia
webdunia
webdunia

മൊബൈൽ നമ്പർ പോർട്ട് ചെയ്യാൻ ഇനി വെറും രണ്ട് ദിവസം മതി, പുതിയ സംവിധാനം ഒരുക്കി ട്രായ്

മൊബൈൽ നമ്പർ പോർട്ട് ചെയ്യാൻ ഇനി വെറും രണ്ട് ദിവസം മതി, പുതിയ സംവിധാനം ഒരുക്കി ട്രായ്
, വെള്ളി, 14 ഡിസം‌ബര്‍ 2018 (17:33 IST)
നമ്പർ മാറാതെ മറ്റൊരു ടെലികോം കമ്പനിയുടെ ഉപഭോകാവായി മാറുന്നതിനാണ് മൊബൈൽ നമ്പർ പോർട്ടബിളിറ്റി എന്ന സംവിധാനം ഒരുക്കിയത്. എന്നാൽ ഒരു കമ്പനിയിൽ നിന്നും മറ്റൊരു കമ്പനിയിലേക്ക് മാറുന്നതിന് ഒരാഴ്ചയിൽ കൂടുഇതൽ സമയമെടുക്കുന്നത് ഉപയോക്താക്കൾക്ക് ഏറെ പ്രയാസങ്ങൾ സൃഷ്ടിക്കാറുണ്ട്. ഈ പ്രശ്നത്തിന് പരിഹാരം കാണുകയാണ് ടെലികോ റെഗുലേറ്ററി അതോറിറ്റി.
 
ഒരേ സർക്കിളിൽനിന്നും മറ്റൊരു ടെലികോം കമ്പനിയുടെ ഉപയോക്താവാകാൻ ഇനി വെറും രണ്ട് ദിവസം മാത്രം കാത്തിരുന്നാൽ മതി. ഇതിനായി പ്രത്യേക സംവിധാനം ഒരുക്കാൻ തയ്യാറെടുക്കുകയാണ് ട്രായ്. മറ്റൊരു സർക്കിളിലെ ടെലികോം ദാതാവിലേക്കാണ് മാറേണ്ട എങ്കിൽ നാലു ദിവസത്തിനകം പോർട്ടിംഗ് പൂർത്തികരിക്കുന്ന വിധത്തിലുള്ളതാകും പുതിയ സംവിധാനം.   
 
ഇതു സംബന്ധിച്ച് ടെലികോം സേവന ദാതാക്കളുമായി ട്രായ് ചർച്ച നടത്തി. മറ്റൊരു കമ്പനിയിലേക്ക് പോർട്ട് ചെയ്യുമ്പോൾ പലപ്പോഴും  കമ്പനികൾ ഉപയോക്താവിനെക്കുറിച്ചുള്ള തെറ്റായ വിവരങ്ങൾ കൈമാറുന്നതായി ട്രായിക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഇത്തരത്തിൽ തെറ്റായ വിവരങ്ങൾ നൽകുന്ന കമ്പനികൾക്ക് 10000 രൂപ പിഴ ചുമത്താനും ട്രായ് തീരുമാനിച്ചു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തിരുവനന്തപുരത്ത് പൊലീസുകാരെ ആക്രമിച്ച നാല് എസ്എഫ്ഐ പ്രവർത്തകർ അറസ്‌റ്റിൽ