Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോടികൾ പിഴ കിട്ടിയപ്പോൾ തോന്നേണ്ടത് തോന്നി, ടിക്ടോക്കിൽ ഇനി അടിമുടി നിയന്ത്രണങ്ങൾ !

കോടികൾ പിഴ കിട്ടിയപ്പോൾ തോന്നേണ്ടത് തോന്നി, ടിക്ടോക്കിൽ ഇനി അടിമുടി നിയന്ത്രണങ്ങൾ !
, വ്യാഴം, 28 ഫെബ്രുവരി 2019 (14:24 IST)
ടിക്ടോക് ഉപയോക്താക്കളുടെ പ്രായപരിധിയിൽ കർശന നിയന്ത്രണം കൊണ്ടുവരാൻ തീരുമാനിച്ചിരിക്കുകയാണ്. വീഡിയോ മേക്കിംഗ് ആപ്പായ ടിക്ടോക്ക്. ഇനി മുതൽ 13 വയസിൽ തഴെയുള്ള കുട്ടികൾക്ക് ടിക്ടോക്കിൽ അക്കൌണ്ട് തുടങ്ങാനാകില്ല. ഈ പ്രായ പരിധിയിക്ക് താഴെയുള്ള കുട്ടികളുടെ ദൃശ്യങ്ങൾ അപ്‌ലോഡ് ചെയ്യുന്നതും പ്രചരിപ്പിക്കുന്നതും ടിക്ടോക് തടയും.
 
ചിൽഡ്രൻസ് ഓൺലൈൻ പ്രൈവസി പ്രൊട്ടക്ഷൻ ആക്ട് ലംഘിച്ചതിനെ തുടർന്ന് ഫെഡറൽ ട്രേഡ് കമ്മീഷൻ ടിക്ടോക്കിനോട് 55 ലക്ഷം ഡോളർ (39.14 കോടി രൂപ) പിഴയൊടുക്കൻ വിധിച്ചിരുന്നു. ഇതിനെ തുടർന്നാണ് ടിക്ടോക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമനിച്ചത്. 
 
കുട്ടികൾ ആ‍പ്പുകളും വെബ്സൈറ്റുകളും ഉപയോഗിക്കുന്നതിന് മാതാപിതാക്കളുടെ അനുവാദം ഉറപ്പുവരുത്തണം എന്ന് വ്യക്തമാക്കുന്ന നിയമമാണ് ചിൽഡ്രൻസ് ഓൺലൈൻ പ്രൈവസി പ്രൊട്ടക്ഷൻ ആക്ട്. ഇത് ലംഘിച്ച് ടിക്ടോക് 13 വയസിൽ താഴെയുള്ള കുട്ടികളുടെ വീഡിയോകൾ പ്രചരിപ്പിച്ചതോടെയാണ് ഫെഡറൽ ട്രേഡ് കമ്മീഷൻ ഭീമൻ തുക ടിക്ടോക്കിന് പിഴ വിധിച്ചത്. 
 
നടപടിയെ തുടർന്ന് 13 വയസിൽ താഴെയുള്ള കുട്ടികളുടെ ദൃശ്യങ്ങൾ ടിക്ടോക് നീക്കം ചെയ്തു. ഇനി മുതൽ ഉപയോക്താക്കളുടെ വയസ് തെളിയിക്കുന്ന ഔദ്യോകിക രേഖകൾ ടിക്ടോക് ആവശ്യപ്പെട്ടേക്കും. അന്താരാഷ്ട്ര തലത്തിൽ ഉടൻ തന്നെ നിയന്ത്രണങ്ങൾ നടപ്പിലാക്കും എന്നാണ് റിപ്പോർട്ടുകൾ.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബലാക്കോട്ടിലെ മലമുകളിൽ തീവ്രവാദ പരീശീലന കേന്ദ്രം ഉണ്ടായിരുന്നു‘ പകിസ്ഥന്റെ വാദങ്ങളെ തള്ളി പ്രദേശവാസികൾ