Select Your Language

Notifications

webdunia
webdunia
webdunia
webdunia

വില 16,499 മുതല്‍, ഇനി ഫോണല്ല ജിയോ ലാപ്‌ടോപ്പ് തന്നെ വാങ്ങാം: ജിയോബുക്ക് നിങ്ങള്‍ അറിയേണ്ടതെല്ലാം

വില 16,499 മുതല്‍, ഇനി ഫോണല്ല ജിയോ ലാപ്‌ടോപ്പ് തന്നെ വാങ്ങാം: ജിയോബുക്ക് നിങ്ങള്‍ അറിയേണ്ടതെല്ലാം
, തിങ്കള്‍, 31 ജൂലൈ 2023 (20:37 IST)
ഇന്ത്യന്‍ ലാപ്പ്‌ടോപ്പ് വിപണി ലക്ഷ്യമാക്കികൊണ്ട് തങ്ങളുടെ ജിയോബുക്ക് ലാപ്പ്‌ടോപ്പുകള്‍ പുറത്തിറക്കി റിലയന്‍സ്. കമ്പനി കഴിഞ്ഞ ഒക്ടോബര്‍ മാസത്തില്‍ അവതരിപ്പിച്ച ലാപ്പ്‌ടോപ്പിന്റെ പുതുക്കിയ പതിപ്പാണ് ഇത്. കോംപാക്ട് ഹോം ഫാക്ടറുള്ള പുതിയ ജിയോബുക്ക് നീലനിറത്തിലാണ് പുറത്തിറങ്ങിയത്. വിനോദം,ഗെയ്മിങ്ങ്,പ്രൊഡക്ടിവിറ്റി എന്നിവ ലക്ഷ്യമിട്ടിട്ടുള്ള ലാപ്പ് ടോപ്പില്‍ ഹൈ ഡെഫിനീഷ്യല്‍ വീഡിയോകള്‍ സ്ട്രീം ചെയ്യാനുള്ള സ്‌ക്രീന്‍ ഉണ്ടായിരിക്കും.
 
ഇന്ത്യന്‍ വിപണിയില്‍ 20,000 രൂപയില്‍ താഴെയുള്ള ലാപ്പ്‌ടോപ്പുകളുടെ വിപണിയാണ് ജിയോ ലക്ഷ്യം വെയ്ക്കുന്നത്. 4ജി, എല്‍ടിഇ,വൈഫൈ,ബ്ലൂടൂത്ത് 5, എച്ച്ഡിഎംഐ പോര്‍ട്ട്, ഓഡിയോ ജാക്ക്, സിം സപ്പോര്‍ട്ട് എന്നിവ ലാപ്പ്‌ടോപ്പില്‍ അടങ്ങിയിരിക്കുന്നു. 990 ഗ്രാമാണ് തൂക്കം വരുന്നത്. നിലവില്‍ 4ജി സര്‍വീസോട് കൂടി ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാകുന്ന ഏറ്റവും വിലകുറഞ്ഞ മോഡലാണ് ജിയോബുക്ക്. ആമസോണിലൂടെയും റിലയന്‍സ് സ്‌റ്റോറുകളില്‍ നിന്നും ലാപ്പ്‌ടോപ്പ് വാങ്ങാവുന്നതാണ്
 
11.6 ഇഞ്ച് എല്‍ഇഡി ഡിസ്‌പ്ലേയാണ് ലാപ്പ്‌ടോപ്പില്‍ ഉള്ളത്. 2 എം പി വെബ്ക്യാമറയും അടങ്ങിയിരിക്കുന്നു. 8 മണിക്കൂര്‍ നേരത്തെ ബാറ്ററിയാണ് കമ്പനി അവകാശപ്പെടുന്നത്. 64 ജിബി ഇന്റേണല്‍ മെമ്മറിയാണ് ലാപ്പിലുള്ളത്. ഇത് മൈക്രോ എസ് ഡി കാര്‍ഡ് ഉപയോഗിച്ച് 256 ജിബി വരെയാക്കി ഉപയോഗപ്പെടുത്താം. ജിയോയുടെ സ്വന്തം ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ വരുന്ന ഇന്‍ ബില്‍റ്റ് ആപ്പുകള്‍ ലാപ്പില്‍ അടങ്ങിയിരിക്കുന്നു. 16,499 രൂപയാണ് ലാപ്പ്‌ടോപ്പിന്റെ വില വരുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിദ്യാര്‍ഥികള്‍ക്കും ചെറുകിട ജോലിക്കാര്‍ക്കും തിരിച്ചടി: ഹോസ്റ്റല്‍ ഫീസിന് ഇനി 12% ജിഎസ്ടി