Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇനി പാലിലെ മായം സ്മാർട്ട്ഫോണിലെ ഒറ്റ ക്ലിക്കിൽ മനസിലാക്കാം !

ഇനി പാലിലെ മായം സ്മാർട്ട്ഫോണിലെ ഒറ്റ ക്ലിക്കിൽ മനസിലാക്കാം !
, വ്യാഴം, 22 നവം‌ബര്‍ 2018 (12:27 IST)
പക്കറ്റ് പാലുകളുടെ കാലമാണ് ഇത്. പാലിലെ മായം തിരിച്ചറിയുക എന്നത് ഒരു ശ്രമകരമായ ജോലിതന്നെയാണ്. എന്നാലിപ്പോൾ സ്മാർട്ട്ഫോൺ ഉപയോഗിച്ച് പാലിലെ മായങ്ങൾ തിരിച്ചറിയാനുള്ള സാങ്കേതിവിദ്യ വികസിപ്പിച്ചെടുത്തിരിക്കുയാണ് ഹൈദെരാബാദ് ഐ ഐ ടിയിലെ ഗവേഷകർ.
 
ഇലക്‌ട്രിക്കല്‍ എന്‍ജിനിയറിംഗിലെ പ്രഫ ശിവ് ഗോവിന്ദ് സിംഗ്, അസോസിയേറ്റ് പ്രഫസർമാരായ സൌമ്യ ജന, ശിവരാമകൃഷ്ണൻ എന്നിവരടങ്ങുന്ന സംഘമാണ് കണ്ടുപിടിത്തത്തിന് പിന്നിൽ. 
പാലിലെ മായങ്ങൾ സംബന്ധിച്ച് പല തരത്തിലുള്ള പി എച്ച് വേരിയേഷനുകൾ കണ്ടെത്തിയിട്ടുള്ളതിനാൽ 99.71 ശതമാനം കൃത്യതയോടെ മായം കണ്ടെത്താൻ സാധിക്കും എന്ന് ഗവേഷകർ അവകാശപ്പെടുന്നു.
 
മായം കണ്ടെത്തുന്നതിനായി ഇലക്ട്രോ സ്പിന്നിംഗ് ടെക്കനോളജിയിൽ നൈലോണിന്റെ നാനോ വലിപ്പത്തിലുള്ള ഇഴകൾ ഉപയോഗിച്ച് മൂന്ന് നിറങ്ങളുള്ള പേപ്പർ പോലുള്ള ഒരു വസ്തു ഗവേഷകർ വികസിപ്പിച്ചിട്ടുണ്ട്. ഇത് പാലിൽ മുക്കുന്നതോടെ ഇതിൽ വരുന്ന നിറവ്യത്യാസതിന് അനുസരിച്ചാണ് മായം കണ്ടെത്തുക. ഇതിന്റെ ചിത്രം സ്മാർട്ട്ഫോണിലെ പ്രത്യേക ആപ്പിൽ ഫോട്ടോ എടുക്കുന്നതിലൂടെ മായത്തിന്റെ വിഷദാംശങ്ങൾ സ്മാർട്ട്ഫോൺ നൽകും.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

5000 രൂപ അടിച്ചില്ല, ദേഷ്യത്തിൽ ചുരുട്ടിക്കൂട്ടി വലിച്ചെറിഞ്ഞത് 10 ലക്ഷം രൂപ സമ്മാനമടിച്ച ലോട്ടറി; ഒടുവിൽ സംഭവിച്ചതിങ്ങനെ !