Select Your Language

Notifications

webdunia
webdunia
webdunia
webdunia

വർഷങ്ങളോളം പൊലീസിന് പിടിനൽകാതെ മുങ്ങി നടക്കുകയായിരുന്ന കള്ളനെ പിടിച്ച് ഫെയ്സ്ബുക്ക് !

വർഷങ്ങളോളം പൊലീസിന് പിടിനൽകാതെ മുങ്ങി നടക്കുകയായിരുന്ന കള്ളനെ പിടിച്ച് ഫെയ്സ്ബുക്ക് !
, തിങ്കള്‍, 25 ഫെബ്രുവരി 2019 (10:31 IST)
വർഷങ്ങളായി പിടി തരാതെ മുങ്ങി നടക്കുകയായിരുന്ന മോഷ്ടാവിനെ ഫെയ്സ്ബുക്കിന്റെ സഹായത്തോടെ പിടികൂടി പൊലീസ്. തൊടുപുഴ ചുങ്കം കാഞ്ഞിരത്തിങ്കല്‍ 35കരനായ അലക്സ് കുര്യനെയാണ് തന്ത്രപരമായി പൊലീസ് പിടികൂടിയത്. ഇയാളുടെ മൊബൈൽ നമ്പർ വഴി ഫെയിസ്ബുക്ക് അക്കൌണ്ട് കണ്ടെത്തിയ പൊലീസ് സ്ത്രീയെന്ന് തെറ്റിദ്ധരിപ്പിച്ച് മെസഞ്ചറിലൂടെ ചാറ്റ് ചെയ്താണ് ഇയാളെ വലയിലാക്കിയത്.
 
2006 മുതൽ അലക്സ് നിരവധി മോഷണക്കേസുകളിൽ പ്രതിയാണ്. 2010ഇയൾ ജാമ്യമെടുത്ത് മുങ്ങി. വയാനാട്ടിൽ വിവാഹം കഴിച്ച് ഒളിച്ച് ജീവിക്കുകയായിരുന്നു അലക്സ്. എന്നാൽ അടുത്തിടെ മറ്റൊരു കേസിന്റെ അന്വേഷണത്തിനിടെയാണ് അലക്സുമായി നിരന്തരം ബന്ധപ്പെടാറുള്ള ഒരാളെ പൊലീസ് കണ്ടെത്തിയത്. ഫോൺ നമ്പർ ഉപയോഗിച്ച് പിന്നീട് ഫെയിസ്ബുക്ക് അക്കുണ്ട് കണ്ടെത്തി.
 
തുടർന്ന് ഐ ടി സെല്ലിലെ ഉദ്യോഗസ്ഥൻ യുവതിയെന്ന് സ്വയം പരിചയപ്പെടുത്തി വ്യാജ അക്കൌണ്ടിൽ നിന്നും ചാറ്റിംഗ് ആരംഭിച്ചു. ഇതോടെ കാര്യങ്ങൾ കൃത്യമായി മനസിലാക്കിയ പൊലീസ് വയനാട്ടിലെത്തി അലക്സിനെ പിടികൂടുകയായിരുന്നു. ആയുധങ്ങളുമായി അലക്സ് പൊലീസിനെ അക്രമിക്കാൻ ശ്രമിച്ചെങ്കിലും പൊലീസ് പ്രതിയെ കീഴ്പ്പെടുത്തുകയായിരുന്നു. പ്രതിയെ കോടതി റിമാൻഡ് ചെയ്തിരിക്കുകയാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വീട്ടിൽ അതിക്രമിച്ചുകയറി മക്കകളുടെ മുന്നിലിട്ട് അക്രമി സംഘം യുവതിയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തി, കാരണം തേടി പൊലീസ്