Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്വപ്നത്തിലേക്കൊരു എന്‍‌ട്രി, ബാങ്ക് പരീക്ഷ ഇനിയെത്ര ഈസി!

സ്വപ്നത്തിലേക്കൊരു എന്‍‌ട്രി, ബാങ്ക് പരീക്ഷ ഇനിയെത്ര ഈസി!
, തിങ്കള്‍, 4 ജൂണ്‍ 2018 (15:14 IST)
ബാങ്ക്‌ ജോലി സ്വപ്‌നം കാണുന്നവര്‍ക്ക്‌ ആ സ്വപ്‌നത്തിലേക്ക്‌ ഒരു എന്‍ട്രിക്ക്‌ സുവര്‍ണാവസരമൊരുങ്ങുകയാണ്‌. വിവിധ മത്സരപരീക്ഷാ പരിശീലനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന എന്‍ട്രി (entri.me/app) എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ബാങ്ക്‌ പരീക്ഷാ പരിശീലനത്തിലേക്കും കടന്നിരിക്കുന്നു. 
 
പരീക്ഷാ പരിശീലനം പലപ്പോഴും വിദ്യാര്‍ഥികള്‍ക്കും മറ്റു ജോലി ചെയ്യുന്നവര്‍ക്കും കീറാമുട്ടിയാണ്‌. വിദ്യാര്‍ഥികളാണെങ്കില്‍ ക്ലാസുകള്‍ക്കിടയില്‍ പരീക്ഷാ പരിശീനത്തിനുള്ള കോച്ചിങ്‌ സെന്ററിലേക്ക്‌ ഓടണം. പലപ്പോഴും ഈ യാത്ര തന്നെ ബുദ്ധിമുട്ടാണ്‌. മാത്രമല്ല നൂറും നൂറ്റന്‍പതും പേരാകും ഒരു ക്ലാസില്‍ ഉണ്ടാവുക. അവിടെ പ്രത്യേകം ശ്രദ്ധ ഓരോരുത്തര്‍ക്കും ലഭിക്കുകയുമില്ല. ചെറിയ ജോലി ചെയ്‌ത്‌ പരീക്ഷാ പരിശീലനത്തിന്‌ തയാറെടുക്കുന്നവരുടെ കാര്യം ഇതിലും ബുദ്ധിമുട്ടാണ്‌. ക്ലാസുള്ള ദിവസം അവധി കിട്ടുന്നതിന്‌ എത്രപേരോട്‌ ചോദിക്കേണ്ടിവരും. പലപ്പോഴും തുടര്‍ക്ലാസുകള്‍ നഷ്ടമാവുകയും ചെയ്യും. ഫലമോ, ബാങ്ക്‌ ജോലി എന്ന സ്വപ്‌നം സ്വപ്‌നമായിത്തന്നെ അവശേഷിക്കും.
 
ഇവര്‍ക്കൊക്കെ പുതിയ അവസരത്തിന്റെ വാതിലുകള്‍ തുറന്നിടുകയാണ്‌ എന്‍ട്രി. പരീക്ഷാപരിശീലനത്തിനുള്ള എന്‍ട്രി എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ബാങ്ക്‌ പരീക്ഷാപരിശീലനവും തുടങ്ങിയിരിക്കുന്നു. യാത്രചെയ്യുമ്പോഴും മറ്റു ജോലികള്‍ ചെയ്യുമ്പോഴും ഭക്ഷണം കഴിക്കുമ്പോള്‍ പോലും പരീക്ഷാപരിശീലനം നിങ്ങളുടെ വിരല്‍ത്തുമ്പിലേക്ക്‌ എത്തുകയാണ്‌ എന്‍ട്രിയിലൂടെ. 
 
ഓരോവിഷയത്തിലെയും ഗവേഷകര്‍ തയ്യാറാക്കുന്ന ചോദ്യങ്ങളാണ്‌ എന്‍ട്രിയിലുള്ളത്‌. മാത്രമല്ല ഓരോ ഉദ്യോഗാര്‍ഥിയുടെയും കുറവുകള്‍ മനസിലാക്കി, എതു വിഷയത്തിലാണ്‌ ആ ഉദ്യോഗാര്‍ഥി പുറകില്‍ നില്‍ക്കുന്നത്‌ എന്ന്‌ വ്യക്തമായി അറിയാന്‍ എന്‍ട്രിയിലെ ഡാറ്റകള്‍ വിശകലനം ചെയ്യുന്നതിലൂടെ സാധിക്കും. എന്‍ട്രി ആപ്പിലെ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്‌ സംവിധാനമാണ്‌ ഇതിനായി ഉപയോഗിക്കുന്നത്‌. കുറവുകള്‍ ഉദ്യോഗാര്‍ഥികളെ അറിയിച്ച്‌ ആ വിഷയങ്ങളില്‍ അവര്‍ക്ക്‌ കൂടുതല്‍ പരിശീലനം നല്‍കുകയും ചെയ്യുന്നു എന്നതും എന്‍ട്രിയിലൂടെ സാധിക്കും. അതായത്‌ ഓരോ ഉദ്യോഗാര്‍ഥികള്‍ക്കും വ്യക്തിപരമായ ശ്രദ്ധ ലഭിക്കുന്നു. വളരെ ആധികാരികമായി തയ്യാറാക്കിയ ചോദ്യങ്ങള്‍ക്ക്‌ പുറമേ, നിശ്ചിത സമയം അടിസ്ഥാനമാക്കിയ മാതൃകാ പരീക്ഷകള്‍, മുന്‍വര്‍ഷത്തെ ചോദ്യോത്തരങ്ങള്‍ എന്നിവയുമുണ്ട്‌.
 
ഇപ്പോള്‍ തന്നെ രണ്ടുലക്ഷം പേരാണ്‌ എന്‍ട്രി ഉപയോഗിക്കുന്നത്‌. കേരളത്തില്‍ നിന്നുള്ള വിദ്യാഭ്യാസ സാങ്കേതിക രംഗത്ത്‌ പ്രവര്‍ത്തിക്കുന്ന കമ്പനികളില്‍ എന്‍ട്രിമാത്രമാണ്‌ ഇത്രയും പേരുടെ അംഗീകാരം നേടിയിരിക്കുന്നത്‌. 
 
ഏപ്രില്‍ ആദ്യവാരം പുറത്തുവന്ന എല്‍ഡിസി പരീക്ഷയുടെ റാങ്ക്‌ ലിസ്റ്റില്‍ എന്‍ട്രി ഉപയോഗിച്ച്‌ പഠിച്ചവരുടെ എണ്ണം ഏറെക്കൂടുതലാണ്‌. ആദ്യ നൂറു റാങ്കില്‍ 22 പേര്‍ എന്‍ട്രിയുടെ സ്ഥിരം ഉപയോക്താക്കളാണ്‌. തിരുവനന്തപുരം ജില്ലയിലെ ഒന്നാം റാങ്കുകാരന്‍ പഠനത്തിന്‌ എന്‍ട്രിയുടെ സഹായം തേടിയിരുന്നു. ആദ്യ അഞ്ഞൂറു റാങ്കില്‍ എന്‍ട്രിയുടെ സ്ഥിരം ഉപയോക്താക്കളുടെ എണ്ണം 178 വരും. എല്‍ഡിസിയുടെ പ്രധാന റാങ്ക്‌ ലിസ്റ്റില്‍ എന്‍ട്രി ഉപയോഗിച്ച 453 പേരാണ്‌ ഇടം നേടിയത്‌. 
 
മറ്റു ഭാഷകളിലുള്ള പരീക്ഷാപരിശീലനത്തിന്റെ ഗവേഷണം നടക്കുകയാണ്‌ ഈ വര്‍ഷം കന്നട, തമിഴ്‌, തെലുങ്ക്‌ എന്നീ ഭാഷകളിലുള്ള പരിക്ഷാപരിശീലനവും തുടങ്ങാനാണ്‌ പദ്ധതി. പിഎസ്‌ സി റഗുലര്‍, പിഎസ്‌ സി എല്‍ഡിസി, എല്‍ജിഎസ്‌, ഡിഗ്രി ലെവല്‍, പ്ലസ്‌ടു ലെവല്‍, വില്ലേജ്‌ അസിസ്റ്റന്റ്‌, സിവില്‍ പൊലീസ്‌ ഓഫീസര്‍, റെയില്‍വേ, നീറ്റ്‌, ജെഇടി എന്നീ പരീക്ഷകളുടെ പരിശീലനവും ആപ്പിലുണ്ട്‌. പണം നല്‍കി ഉപയോഗിക്കുന്ന ആപ്പ്‌ ആണെങ്കിലും ആദ്യ ഏഴു ദിവസത്തെ സൗജന്യസേവനത്തിന്‌ ശേഷം ഇഷ്ടമായാല്‍ പണം നല്‍കിയാല്‍ മതി എന്ന സ്വാതന്ത്ര്യവും എന്‍ട്രി നല്‍കുന്നു.
 
ഇന്ത്യയിലെ സ്റ്റാര്‍ട്‌ അപുകളെ പ്രോത്സാഹിപ്പിക്കാന്‍ ഫേസ്‌ബുക്കിന്റെ പദ്ധതി എഫ്‌ ബി സ്റ്റാര്‍ട്ടിലും ഇന്ത്യന്‍ മാര്‍ക്കറ്റിന്‌ വേണ്ടി നിര്‍മിക്കപ്പെട്ട ആപ്പുകളെ പ്രോത്സാഹിപ്പിക്കുന്ന ഗൂഗിള്‍ പദ്ധതിയായ ഗൂഗിള്‍ പ്ലേ മെയ്‌ഡ്‌ ഫോര്‍ ഇന്ത്യ പ്രോഗ്രാമും മികച്ച ആപ്പുകളുടെ പട്ടികയില്‍ എന്‍ട്രിയെ തിരഞ്ഞെടുത്തിട്ടുണ്ട്‌. 
 
എന്‍ട്രിയിലേക്ക്‌ എന്‍ട്രിയാകൂ, നിങ്ങളുടെ സ്വപ്‌നത്തിലേക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിപ്പ: വേണ്ടത് ഭയമല്ല ജാഗ്രതയാണ്