Select Your Language

Notifications

webdunia
webdunia
webdunia
webdunia

സൌരവിന്‍റെ കാലം കഴിയുന്നു‍: ബുക്കാനന്‍

സൌരവിന്‍റെ കാലം കഴിയുന്നു‍: ബുക്കാനന്‍
കൊല്‍ക്കത്ത , ചൊവ്വ, 14 ഏപ്രില്‍ 2009 (17:26 IST)
സൌരവ് ഗാംഗുലിയുടെയും വിവി‌എസ് ലക്ഷ്മണിന്‍റെയും രാഹുല്‍ ദ്രാവിഡിന്‍റെയും ട്വന്‍റി-20 കാലം അസ്തമിച്ചുകൊണ്ടിരിക്കുകയാണെന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പരിശീലകന്‍ ജോണ്‍ ബുക്കാനന്‍ പറഞ്ഞു. ടീമില്‍ ഉടലെടുത്ത നായക വിവാദത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു ബുക്കാനന്‍.

ഗാംഗുലിയോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് കൊല്‍ക്കത്തയില്‍ ദാദയുടെ ആരാധകര്‍ ബുക്കാനന്‍റെ കോലം കത്തിച്ചിരുന്നു. ഇതിന് ശേഷം അധികം വൈകാതെയാണ് ബുക്കാനന്‍ വീണ്ടും വിവാദം അഴിച്ചുവിട്ടിരിക്കുന്നത്.

ക്യാപ്റ്റന്‍ സ്ഥാനത്ത് മാറ്റം വരുത്താന്‍ പോവുകയാണെന്ന് ഐപി‌എല്ലിന്‍റെ ഒന്നാം ഘട്ടം കഴിഞ്ഞപ്പോള്‍ തന്നെ ഗാംഗുലിയെ അറിയിച്ചതാണെന്ന് ബുക്കാനന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ രഹസ്യങ്ങള്‍ ഒന്നും സൂക്ഷിക്കേണ്ടതില്ലെന്നും കത്ത് വഴിയും നേരിട്ടും ഗാംഗുലിയെ ടീമിലെ മാറ്റത്തെക്കുറിച്ച് അറിയിച്ചിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബൌളിംഗിനും ഫീല്‍ഡിംഗിനും ഉള്‍പ്പെടെ പ്രത്യേക ക്യാപ്റ്റന്‍മാരുമായി ഇറങ്ങാനുള്ള ബുക്കാനന്‍റെ അഭിപ്രായത്തോടെയാ‍ണ് വിവാദങ്ങള്‍ തലപൊക്കിയത്. എന്നാല്‍ ഗാംഗുലി തന്നെയാണ് ക്യാ‍പ്റ്റനെന്ന് ടീം ഉടമ ഷാരൂഖ് ഖാന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇതിന് പുറമേയാണ് ബുക്കാനന്‍ വീണ്ടും ഗാംഗുലിക്കെതിരെ അഭിപ്രാ‍യപ്രകടനം നടത്തിയിരിക്കുന്നത്.

Share this Story:

Follow Webdunia malayalam