Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഐ‌പി‌എല്‍ ചുരുക്കണം: വോണ്‍

ഐ‌പി‌എല്‍ ചുരുക്കണം: വോണ്‍
ലണ്ടന്‍ , ഞായര്‍, 5 ഏപ്രില്‍ 2009 (13:13 IST)
ഐപി‌എല്‍ ടൂര്‍ണ്ണമെന്‍റിന്‍റെ കാലയളവ് ചുരുക്കണമെന്ന് ഷെയ്ന്‍ വോണ്‍ ആവശ്യപ്പെട്ടു. കൂടുതല്‍ അന്താരാഷ്ട്ര താരങ്ങള്‍ക്ക് ടൂര്‍ണമെന്‍റില്‍ പങ്കെടുക്കാന്‍ ഇത് അവസരമൊരുക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ദ ഡെയ്‌ലി ടെലിഗ്രാഫിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വോണ്‍.

ഏപ്രില്‍ പത്തിന് ആരംഭിക്കുന്ന ഐപി‌എല്‍ മെയ് 24 നാണ് തീരുക. ഇത് ഏപ്രില്‍ മാസത്തേക്ക് മാത്രമായി ചുരുക്കണം. അന്താ‍രാഷ്ട്ര മത്സരങ്ങള്‍ ഇല്ലാത്ത സമയമാണിത്. അതുകൊണ്ടുതന്നെ എല്ലാ ലോക താരങ്ങളെയും ഈ കാലയളവില്‍ ഐ - പി‌എല്ലില്‍ പങ്കെടുപ്പിക്കാന്‍ കഴിയും - അദ്ദേഹം ചൂണ്ടിക്കാട്ടി.

ടൂര്‍ണമെന്‍റിന്‍റെ ദൈര്‍ഘ്യം കളിക്കാരുടെ ശാരീരികക്ഷമതയെ ബാധിക്കുമെന്ന് പല ക്രിക്കറ്റ് ബോര്‍ഡുകളും ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. ഐ‌പി‌എല്‍ കഴിയുമ്പോഴേക്കും മറ്റ് ടൂര്‍ണമെന്‍റുകള്‍ ആരംഭിക്കുന്നതിനാല്‍ കളിക്കാര്‍ക്ക് വേണ്ടത്ര വിശ്രമം ലഭിക്കില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈ സഹചര്യത്തിലാണ് വോണിന്‍റെ അഭിപ്രായം.

Share this Story:

Follow Webdunia malayalam