Select Your Language

Notifications

webdunia
webdunia
webdunia
webdunia

Sanju Samson: പുറത്താകലിന് പിന്നാലെ അമ്പയറോട് കയർത്തു, സഞ്ജുവിന് കനത്ത പിഴ

Sanju samson,Umpire,IPL

അഭിറാം മനോഹർ

, ബുധന്‍, 8 മെയ് 2024 (12:24 IST)
Sanju samson,Umpire,IPL
ഡല്‍ഹി- രാജസ്ഥാന്‍ മത്സരത്തിലെ വിവാദ പുറത്താകലിന് പിന്നാലെ അമ്പയറോട് കലഹിച്ചതിനെ തുടര്‍ന്ന് രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണിന് പിഴ. 46 പന്തില്‍ 86 റണ്‍സുമായി ക്രീസില്‍ നില്‍ക്കവെയാണ് വിവാദ ക്യാച്ചില്‍ സഞ്ജു പുറത്താകുന്നത്. സഞ്ജു ലോംഗ് ഓണിലേക്ക് അടിച്ച സിക്‌സ് ബൗണ്ടറിക്കരികെ വെച്ച് ഷായ് ഹോപ്പ് കയ്യിലൊതുക്കി. മത്സരത്തിന്റെ നിര്‍ണായകഘട്ടത്തിലുണ്ടായ ക്യാച്ച് പരിശോധിക്കാന്‍ കാര്യമായ സമയം എടുക്കാതെ തേര്‍ഡ് അമ്പയര്‍ തീരുമാനം അറിയിച്ചതാണ് വിവാദങ്ങള്‍ക്ക് കാരണമായത്. ഇതിന് പിന്നാലെ ഇക്കാര്യം ഫീല്‍ഡ് അമ്പയറുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ സഞ്ജു ശ്രമിച്ചിരുന്നു.  ഇതിനിടെ സഞ്ജു ഫീല്‍ഡ് അമ്പയറുമായി വാക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്നാണ് മാച്ച് ഫീയുടെ 30 ശതമാനം പിഴ വിധിച്ചത്.
 
ഇത് ആദ്യമായല്ല സഞ്ജു ഈ സീസണില്‍ പിഴയടക്കുന്നറ്റ്. നേരത്തെ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ സീസണില്‍ 2 തവണ സഞ്ജു പിഴയടച്ചിരുന്നു. ആദ്യതവണ 12 ലക്ഷവും രണ്ടാം തവണ കുറ്റം ആവര്‍ത്തിച്ചപ്പോള്‍ 24 ലക്ഷവുമാണ് പിഴയടച്ചത്. രാജസ്ഥാനെതിരെ 222 റണ്‍സ് വിജയലക്ഷ്യമായിരുന്നു ഡല്‍ഹി ഉയര്‍ത്തിയത്. 46 പന്തില്‍ 86 റണ്‍സുമായി സഞ്ജു പുറത്തായതോടെ മത്സരത്തില്‍ 201 റണ്‍സെടുക്കാനെ രാജസ്ഥാന് സാധിച്ചുള്ളു. 11 കളികളില്‍ 16 പോയന്റുള്ള രാജസ്ഥാന്‍ നിലവില്‍ പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ടീമിന്റെ ഉടമയെന്നത് കയ്യില്‍ വെച്ചാല്‍ മതി,ഈ കാണിച്ച പരിപാടിക്ക് ഡല്‍ഹി കരയും