Select Your Language

Notifications

webdunia
webdunia
webdunia
webdunia

ന്യൂസിലന്‍ഡിന്റെ ബി ടീമിനോട് പോലും മുട്ടി നില്‍ക്കാനാവാതെ ബാബറിന്റെ പാകിസ്ഥാന്‍

Pakistan,Newzealand

അഭിറാം മനോഹർ

, വെള്ളി, 26 ഏപ്രില്‍ 2024 (13:25 IST)
Pakistan,Newzealand
ടി20 ലോകകപ്പിന് ഒരുങ്ങുന്ന പാകിസ്ഥാന്‍ ടീമിന് കനത്ത തിരിച്ചടി നല്‍കികൊണ്ട് ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ നാലാം മത്സരത്തില്‍ തോല്‍വി. 5 മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 21ന് കിവികള്‍ മുന്നിലാണ്. ഇന്നലെ നടന്ന നാലാം ടി20യില്‍ 20 ഓവറില്‍ ന്യൂസിലന്‍ഡ് 7 വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന് 20 ഓവറില്‍ 174 റണ്‍സെടുക്കാനെ സാധിച്ചുള്ളു.
 
അവസാന 2 ഓവറില്‍ 28 വേണമെന്ന നിലയില്‍ ജേക്കബ് ഡഫി എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ 10 റണ്‍സും ജിമ്മി നിഷാമിന്റെ അവസാന ഓവറില്‍ 14 റണ്‍സും നേടാനെ പാകിസ്ഥാനായുള്ളു. ടി20 ലോകകപ്പിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി പാകിസ്ഥാന്‍ ആര്‍മിക്കൊപ്പം നടത്തിയെ ഫിറ്റ്‌നസ് പരിശീലനക്യാമ്പിനെല്ലാം ശേഷമാണ് ന്യൂസിലന്‍ഡിനെതിരെ പാകിസ്ഥാന്‍ ഇറങ്ങിയത്. പരമ്പരയിലെ ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ പാകിസ്ഥാന്‍ വിജയിച്ചു. മൂന്നും നാലും മത്സരങ്ങളില്‍ വിജയിച്ച് ന്യൂസിലന്‍ഡ് പരമ്പരയില്‍ മുന്നിലാണ്. പ്രമുഖ താരങ്ങളെല്ലാം തന്നെ ഐപിഎല്‍ കളിക്കുന്നതിനാല്‍ യുവതാരങ്ങളുമായാണ് കിവീസ് പാകിസ്ഥാനെതിരെ ഇറങ്ങിയത്. അതേസമയം മുഴുവന്‍ സ്‌ക്വാഡുമായി ഇറങ്ങിയാണ് ന്യൂസിലന്‍ഡ് ബി ടീമിനെതിരെ പാകിസ്ഥാന്‍ തോല്‍വി വഴങ്ങിയിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കപ്പ് വേണ്ട ക്യാപ്പ് മാത്രം മതിയെന്നാണോ? ഹൈദരാബാദിനെതിരെ തപ്പിതടഞ്ഞ കോലിക്കെതിരെ വിമർശനം