Select Your Language

Notifications

webdunia
webdunia
webdunia
webdunia

M S Dhoni: ഇന്ത്യന്‍ ടീമിലെത്തുമ്പോഴുള്ള വിന്റേജ് ഹെയര്‍ സ്‌റ്റൈലില്‍ ധോനി, ഇത് അവസാന സീസണ്‍ തന്നെ!

MS dhoni vintage Look,M S dhoni hairstyle

അഭിറാം മനോഹർ

, ബുധന്‍, 13 മാര്‍ച്ച് 2024 (14:59 IST)
MS dhoni vintage Look,M S dhoni hairstyle
2004ൽ വിക്കറ്റ് കീപ്പര്‍ ബാറ്ററായി ഒരു നീണ്ട തലമുടിക്കാരന്‍ ടീമിലെത്തുമ്പോള്‍ ഇന്ത്യന്‍ ആരാധകര്‍ പ്രകടനത്തെ പോലെ അയാളെ ശ്രദ്ധിക്കാന്‍ കാരണമായത് അയാളുടെ ആ നീണ്ട തലമുടി കാരണമായിരുന്നു. അതുവരെയും ഇന്ത്യന്‍ ക്രിക്കറ്റിന് പരിചയമില്ലാത്ത ഹെയര്‍ സ്‌റ്റൈലും മൈതാനത്ത് കൂറ്റന്‍ സിക്‌സുകള്‍ അടിച്ചുവിടുവാനുള്ള കഴിവും ആ നീണ്ട തലമുടിക്കാരനെ പെട്ടെന്ന് തന്നെ ആരാധകരുടെ പ്രിയങ്കരനാക്കി മാറ്റി. 2007ലെ ടി20 ലോകകപ്പും അതേ ചെറുപ്പക്കാരന്‍ ഇന്ത്യയ്ക്ക് നേടിതന്നു.
 
2007ലെ ടി20 ലോകകപ്പും 2011ലെ ഏകദിന ലോകകപ്പും ഇന്ത്യയ്ക്ക് നേടിതന്ന നായകന്‍ എന്ന നിലയില്‍ എം എസ് ധോനി അറിയപ്പെടുമ്പോഴും ആ നീണ്ട ഹെയര്‍സ്‌റ്റൈല്‍ ഉപേക്ഷിച്ച് വര്‍ഷങ്ങള്‍ ഒരുപാട് കഴിഞ്ഞെങ്കിലും ഇന്നും ധോനിയെന്ന് പറയുമ്പോള്‍ പലരുടെയും ഓര്‍മകള്‍ ആ നീണ്ട തലമുടികളില്‍ തന്നെ ചെന്നെത്തും. ഐപിഎല്‍ 2024ന് തുടക്കം കുറിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കുമ്പോള്‍ ഇന്ത്യന്‍ ടീമില്‍ ആദ്യമായെത്തിയ അതേ ലുക്കിലാണ് ചെന്നൈ ആരാധകരുടെ സ്വന്തം തല ഇത്തവണ കളിക്കാനിറങ്ങുന്നത്.
 
കഴിഞ്ഞ 4 സീസണുകളായി ധോനിയുടെ വിടവാങ്ങല്‍ സംശയങ്ങളും റിപ്പോര്‍ട്ടുകളും ഐപിഎല്ലിനെ ചുറ്റിപറ്റി സജീവമായിരുന്നു. ഓരോ സീസണിലും അത്തരം അഭ്യൂഹങ്ങളുണ്ടാകുമെങ്കിലും അടുത്ത തവണ വീണ്ടും കാണാമെന്ന് പറഞ്ഞുകൊണ്ടാണ് ചെന്നൈയുടെ തല മടങ്ങാറുള്ളത്. എന്നാല്‍ ഇന്ത്യന്‍ ടീമില്‍ എങ്ങനെ പ്രവേശിച്ചോ അതേ ലുക്കില്‍ തന്നെ തല ധോനി വീണ്ടും വരുമ്പോള്‍ ഇത് ധോനിയുടെ അവസാന ഐപിഎല്‍ സീസണാകുമെന്ന സംശയങ്ങള്‍ ബലപ്പെടുകയാണ്.
 
ധോനിയുടെ സഹതാരങ്ങളില്‍ പലരും നീണ്ട മുടി വളര്‍ത്തി മൈതാനത്ത് തിരിച്ചെത്തണമെന്നും കളി അവസാനിപ്പിക്കുന്നത് അങ്ങനെ ആയിരിക്കണമെന്നും മുന്‍പ് ധോനിയോട് തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. പഴയ ലുക്കില്‍ ധോനിയെത്തുമ്പോള്‍ അതേ വമ്പനടികള്‍ കാണാമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. എന്നാല്‍ ഇത് തന്നെയാകും ധോനിയുടെ അവസാന സീസണ്‍ എന്ന ചര്‍ച്ചകളും ഇതോടെ സജീവമായിരിക്കുകയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

IPL 2024: അവസാനം ആർസിബി കണ്ടെത്തി, കപ്പില്ലാത്തത് പേര് ശരിയല്ലാത്തത് കൊണ്ട്, പുതിയ പേര് ഈ മാസം പുറത്തുവിടും