Select Your Language

Notifications

webdunia
webdunia
webdunia
webdunia

ധോണിയുടെ മാരകഷോട്ട്; പന്ത് കാണാനില്ലെന്ന് അധികൃതര്‍, ചെപ്പോക്ക് സ്‌റ്റേഡിയം ‘വിറച്ചു’ - വീഡിയോ വൈറലാകുന്നു

ധോണിയുടെ മാരകഷോട്ട്; പന്ത് കാണാനില്ലെന്ന് അധികൃതര്‍, ചെപ്പോക്ക് സ്‌റ്റേഡിയം ‘വിറച്ചു’ - വീഡിയോ വൈറലാകുന്നു
ചെന്നൈ , വ്യാഴം, 21 മാര്‍ച്ച് 2019 (11:59 IST)
ഐപില്‍എല്‍ മത്സരങ്ങളോട് അളവില്ലാത്ത സ്‌നേഹമാണ് ചെന്നൈയ്‌ക്കുള്ളത്. ടീം ഇന്ത്യ കളിക്കാന്‍ എത്തിയാല്‍ പോലും സിനിമാ നഗരത്തില്‍ വലിയ തിരക്കുണ്ടാവില്ല. എന്നാല്‍, ചെപ്പോക്ക് സ്‌റ്റേഡിയത്തിലേക്ക്  ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ മത്സരങ്ങളെത്തിയാല്‍ ക്രിക്കറ്റിന്റെ ലഹരി ചെന്നൈയുടെ ‘തലയ്‌ക്കു’ പിടിക്കും.

ആരെയും അതിശയപ്പെടുത്തുന്ന തരത്തിലാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ആരാധകരില്‍ നിന്നും ലഭിക്കുന്ന പിന്തുണ. ഈ ശക്തിക്കു പിന്നില്‍ ഒരു ഘടകം മാത്രമാണുള്ളത്. മഹേന്ദ്ര സിംഗ് ധോണിയെന്ന അതികായന്റെ സാന്നിധ്യം.

ധോണിയെന്നു കേട്ടാല്‍ ആകാശത്തോളം ആവേശമുയരും ചെന്നൈ ആ‍രാധകരില്‍. ആരാധകര്‍ 'തല' എന്ന് വിളിക്കുന്ന ധോണി തന്നെയാണ് പരിശീലനത്തിലും താരം. ടീമിന്റെ പരിശീലനം കാണാന്‍ ആയിരങ്ങളാണ് എത്തുന്നത്. കഴിഞ്ഞ ദിവസം ചെന്നൈയുടെ പരിശീലനം കാണാനെത്തിയത് 12000 പേരാണ്.

ധോണിയുടെ ബാറ്റിംഗ് പരിശീലനം കാണാനാണ് ആരാധകര്‍ സ്‌റ്റേഡിയത്തിലേക്ക് ഒഴുകിയെത്തുന്നത്. നെറ്റ്‌സില്‍ വമ്പന്‍ ഷോട്ടുകള്‍ കളിക്കാനാണ് ധോണി ശ്രമിക്കുന്നത്. ഇതിനിടെ, ധോണിയുടെ ബാറ്റില്‍ നിന്നും പാഞ്ഞ ഒരു സിക്‍സ് ചെന്നു വീണത് ചെപ്പോക്ക് സ്റ്റേഡിയത്തിലെ റൂഫിന് മുകളിലാണ്.

ഇതോടെ ആരാധകര്‍ കൂടുതല്‍ ആവേശത്തിലായി. ലോകകപ്പ് അടുത്തിരിക്കെ ഈ സീസണില്‍ ധോണി കൂടുതല്‍ ആക്രമകാരിയാകുമെന്നാണ് ആരാധകര്‍ പറയുന്നത്. ചെപ്പോക്ക് സ്‌റ്റേഡിയത്തിന്റെ റൂഫിന് മുകളില്‍ കൂടുതല്‍ പന്തുകളെത്തുമെന്ന് വാദിക്കുന്നവരും കുറവല്ല. അതിനിടെ, ധോണിയുടെ ഷോട്ട് റൂഫിന് ഭീഷണിയാണെന്ന കമന്റുകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പന്തിന് വിമര്‍ശനം; ധോണിയില്ലെങ്കില്‍ ലോകകപ്പില്‍ ടീമിന്റെ ഗതി എന്താകും ? - തുറന്നടിച്ച് മഞ്ജരേക്കര്‍