Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹാഫിസ് സയീദിനൊപ്പം വേദി പങ്കിട്ട് പലസ്തീൻ അംബാസിഡർ; സംഭവത്തിലെ എത്തിര്‍പ്പ് പലസ്തീനെ അറിയിക്കുമെന്ന് ഇന്ത്യ

ഹാഫിസ് സയീദിനൊപ്പം വേദി പങ്കിട്ട് പലസ്തീൻ അംബാസിഡർ; വിമർശനവുമായി ഇന്ത്യ

ഹാഫിസ് സയീദിനൊപ്പം വേദി പങ്കിട്ട് പലസ്തീൻ അംബാസിഡർ; സംഭവത്തിലെ എത്തിര്‍പ്പ് പലസ്തീനെ അറിയിക്കുമെന്ന് ഇന്ത്യ
ഇസ്‌ലാമാബാദ് , ശനി, 30 ഡിസം‌ബര്‍ 2017 (10:58 IST)
മുംബൈ ഭീകരാക്രമണ സൂത്രധാരൻ ഹാഫിസ് സയീദും പാക്കിസ്ഥാനിലെ പലസ്തീൻ അംബാസിഡർ വാഹിദ് അബു അലിയും ഒരുമിച്ചു വേദിയില്‍ പങ്കെടുത്തതില്‍ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ. ഹാഫിസ് സയിദിനൊപ്പം അംബാസിഡർ പ്രത്യക്ഷപ്പെട്ടതിലെ എതിർപ്പ് പലസ്തീനെ അറിയിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിക്കുകയായിരുന്നു.
 
സയീദിന്റെ രാഷ്ട്രീയ പാർട്ടിയായ ദിഫ ഇ പാക്കിസ്ഥാൻ കൗൺസിലിന്റെ നേതൃത്വത്തിലുള്ള റാലിയിലാണ് അംബാസിഡർ പങ്കെടുത്തത്. ഇന്ത്യയ്ക്കെതിരെ ശക്തമായ നിലപാടു സ്വീകരിക്കുന്ന 40 പാർട്ടികളുടെ കൂട്ടായ്മയാണു ദിഫാ ഇ പാക്കിസ്ഥാൻ. യുഎന്നും യുഎസും രാജ്യാന്തര ഭീകരരുടെ പട്ടികയിലുൾപ്പെടുത്തിയ സയീദിനൊപ്പമുള്ള പലസ്തീൻ അംബാസിഡറുടെ സാന്നിധ്യം ഇന്ത്യൻ നേതാക്കളെ ഞെട്ടിച്ചു.
ഹാഫിസ് സയീദിനൊപ്പം വേദി പങ്കിട്ട് പലസ്തീന്‍ അംബാസിഡർ; സംഭവത്തിലെ എത്തിര്‍പ്പ് പലസ്തീനെ അറിയിക്കുമെന്ന് ഇന്ത്യ

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സിനിമയിലും രാഷ്ട്രീയത്തിലും ശാശ്വതമായി ഒന്നുമില്ലെന്ന് രജനീകാന്ത്; കാലം മാറുമ്പോള്‍ എല്ലാം മാറും