Select Your Language

Notifications

webdunia
webdunia
webdunia
webdunia

പെണ്‍കുട്ടികള്‍ സൂക്ഷിക്കുക; നെയില്‍ പോളിഷ് നിങ്ങളുടെ സൌന്ദര്യം നശിപ്പിക്കും, ശരീരം തടിച്ച് ‘വീപ്പക്കുറ്റി’ പോലെയാകും

ജനിതക വൈകല്യങ്ങള്‍ വേട്ടയാടുമെന്നും പഠനങ്ങള്‍ പറയുന്നു

പെണ്‍കുട്ടികള്‍ സൂക്ഷിക്കുക; നെയില്‍ പോളിഷ് നിങ്ങളുടെ സൌന്ദര്യം നശിപ്പിക്കും, ശരീരം തടിച്ച് ‘വീപ്പക്കുറ്റി’ പോലെയാകും
ന്യൂയോര്‍ക്ക് , ബുധന്‍, 2 മാര്‍ച്ച് 2016 (04:33 IST)
നെയില്‍ പോളിഷില്‍ അടങ്ങിയിരിക്കുന്ന കെമിക്കലുകള്‍ സ്‌ത്രീകളുടെ അമിത ഭാരത്തിനും വണ്ണത്തിനും കാരണമാകുമെന്ന് പഠനം. തിളക്കം വര്‍ദ്ധിക്കാനും കൂടുതല്‍ കാലം വെണ്‍‌മയോടെ ഇരിക്കാനും നെയില്‍ പോളിഷില്‍ ലയിപ്പിച്ചിരുന്ന ട്രിഫിനേല്‍ ഫോസ്‌ഫേറ്റ്- ടിപിഎച്ച്പി എന്ന രാസവസ്‌തുവാണ് ശരീരം തടിക്കാന്‍ കാരണമാകുന്നതെന്ന് ഡ്യൂക്ക് യൂണിവേഴ്‌സിറ്റിയും എന്‍വിയോണ്‍മെന്റല്‍ വര്‍ക്കിംഗ് ഗ്രൂപ്പും ചേര്‍ന്ന് നടത്തിയ ഗവേഷണത്തില്‍ വ്യക്തമാക്കി.

നെയില്‍ പോളിഷ് വെണ്മയോടെയും തിളക്കത്തോടെയും ദീര്‍ഘകാലം നഖങ്ങളില്‍ നില്‍ക്കാന്‍ ഉപയോഗിച്ചിരുന്നത് ഫെതലെറ്റ്‌സ് എന്ന കെമിക്കല്‍ ആയിരുന്നു. ഇത് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് നിരവധി പഠനങ്ങള്‍ പുറത്തുവന്നതോടെയാണ് ഫെതലെറ്റ്‌സിനെ നെയില്‍ പോളിഷ് കമ്പനികള്‍ ഒഴിവാക്കുകയും പകരം ട്രിഫിനേല്‍ ഫോസ്‌ഫേറ്റ് ഉപയോഗിക്കാന്‍ തുടങ്ങിയതും.

എന്നാല്‍ ടിപിഎച്ച്പിന്റെ ഉപയോഗം സ്‌ത്രീകളുടെ ഹോര്‍മോണിന്റെ സന്തുലിതാവസ്ഥ തകര്‍ക്കുകയും ശരീരം തടിച്ച് അമിത ഭാരത്തിനും കാരണമാകുമെന്നും. ജനിതക വൈകല്യങ്ങള്‍ വേട്ടയാടുമെന്നും പഠനങ്ങള്‍ പറയുന്നു. ഹോര്‍മോണുകള്‍ ശരീരത്തിന്റെ പ്രവര്‍ത്തനക്ഷമത ഇല്ലാതാക്കുകയും അന്ധസ്രാവി ഗ്രന്ധിയുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുമെന്നുമാണ് കണ്ടെത്തല്‍. നിറമുള്ള നെയില്‍ പോളിഷുകളേക്കാള്‍ ടിപിഎച്ച്പി കൂടുതല്‍ അടങ്ങിയിരിക്കുന്നത് ട്രാന്‍സ്‌പെരന്റ് നെയില്‍ പോളിഷുകളിലാണ്.

Share this Story:

Follow Webdunia malayalam