Select Your Language

Notifications

webdunia
webdunia
webdunia
webdunia

എംബാപ്പെയ്ക്ക് ഫ്രാൻസിലുള്ളതിനേക്കാൾ ആരാധകർ ഇന്ത്യയിൽ: പാരീസിൽ മോദി

എംബാപ്പെയ്ക്ക് ഫ്രാൻസിലുള്ളതിനേക്കാൾ ആരാധകർ ഇന്ത്യയിൽ: പാരീസിൽ മോദി
, വെള്ളി, 14 ജൂലൈ 2023 (14:31 IST)
ഫുട്‌ബോള്‍ താരം കിലിയന്‍ എംബാപ്പെയെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. എംബാപ്പെയ്ക്ക് ഫ്രാന്‍സില്‍ ഉള്ളതിനേക്കാള്‍ ആരാധകര്‍ ഇന്ത്യയിലുണ്ടെന്നും മോദി പറഞ്ഞു. പാരീസിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
ഫ്രഞ്ച് ഫുട്‌ബോളര്‍ കിലിയന്‍ എംബാപ്പെ ഇന്ത്യയിലെ യുവാക്കള്‍ക്കിടയില്‍ സൂപ്പര്‍ ഹിറ്റാണ്. ഫ്രാന്‍സിലുള്ള ജനങ്ങളേക്കാള്‍ കൂടുതല്‍ ഇന്ത്യയ്ക്കാര്‍ക്കാണ് എംബാപ്പെയെക്കുറിച്ച് അറിയുന്നത്. മോദി പറഞ്ഞു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് പ്രധാനമന്ത്രി ഫ്രാന്‍സിലെത്തിയത്. പ്രധാനമന്ത്രിയുടെ ഫ്രാാന്‍സ് സന്ദര്‍ശനത്തില്‍ പ്രതിരോധരംഗത്തേതുള്‍പ്പടെ സുപ്രധാനകരാറുകളുടെ പ്രഖ്യാപനമുണ്ടാകുമെന്നാണ് വിവരം. വെള്ളിയാഴ്ച നടക്കുന്ന ഫ്രാന്‍സിന്റെ ദേശീയദിനാഘോഷത്തില്‍ മോദിയാണ് മുഖ്യാതിഥി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രണ്ട് ചക്രവാതചുഴി, ഒപ്പം ന്യൂനമർദ്ദപാത്തിയും കേരളത്തിൽ അടുത്ത 2 ദിവസം വ്യാപകമഴ