Select Your Language

Notifications

webdunia
webdunia
webdunia
webdunia

പൌഡർ ക്യാൻസറിന് കാരണമായതായി തെളിഞ്ഞു; ജോൺസൺ ആൻ‌ഡ് ജോൺസന് 32,000 കോടി പിഴ

പൌഡർ ക്യാൻസറിന് കാരണമായതായി തെളിഞ്ഞു; ജോൺസൺ ആൻ‌ഡ് ജോൺസന് 32,000 കോടി പിഴ
, വെള്ളി, 13 ജൂലൈ 2018 (18:27 IST)
വാഷിങ്ടൺ: ഫാർമസ്യൂട്ടിക്കൾ രംഗത്തെ ആഗോള ഭീമന്മാരായ ജോൺസൺ ആൻ‌ഡ് ജോൺസന് വൻ തുക പിഴ പ്രഖ്യാപിച്ച് അമേരിക്കൻ കോടതി. 470 കോടി ഡോളറാണ് (32000 കോടി രൂപ) കമ്പനി പിഴയായി നൽകേണ്ടത്. ടാൽക്കം പൌഡറിന്റെ ഉപയോഗം ക്യാൻസറിനു കാരണമായി എന്ന കേസിലാണ് കോടതിയുടെ നടപടി.
 
അസബറ്റോസ് കലർന്ന ടാൽകം പൌഡർ ഉപയോഗിച്ചതിനെ തുടർന്ന് ക്യാൻസർ വന്നതായി ചൂണ്ടിക്കാട്ടി 22 സ്ത്രീകൾ കോടതിയെ സമീപിക്കുകയായിരുന്നു. വർഷങ്ങളായി ആസ്ബറ്റോസ് കലർന്ന പൌഡറാണ് തങ്ങൾ ഉപയോഗിച്ചുകൊണ്ടിരുന്നത് എന്നും ആസ്ബറ്റോസ് അടങ്ങിയിട്ടുള്ള വിവരം കമ്പനി ഉപഭോക്താക്കളിൽ നിന്നും മറച്ചു വച്ചതായും സ്ത്രീകൾ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. 
 
അതേ സമയം വിധി നിരാശാജനകമാണെന്നാണ് ജോൺസൺ അൻ‌ഡ് ജോൺസൺ കമ്പനി പ്രതികരിച്ചു. പൌഡറിൽ ആസ്ബറ്റോസിന്റെ സാനിധ്യം ഇല്ലെന്നും. ആസ്ബറ്റോസ് ക്യാൻസറിന് കാരണമാകും എന്നത് തെറ്റാണെന്നുമാണ് കമ്പനിയുടെ വിശദീകരണം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചൈനയിലെ വ്യവസായ പാർക്കിൽ സ്ഫോടനം: 19 മരണം