Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യ പിടിമുറുക്കി; മസൂദിന്റെ സഹോദരൻ അടക്കം 44പേര്‍ തടങ്കലില്‍ - പാകിസ്ഥാന്‍ കടുത്ത സമ്മര്‍ദ്ദത്തില്‍

ഇന്ത്യ പിടിമുറുക്കി; മസൂദിന്റെ സഹോദരൻ അടക്കം 44പേര്‍ തടങ്കലില്‍ - പാകിസ്ഥാന്‍ കടുത്ത സമ്മര്‍ദ്ദത്തില്‍
ഇസ്‌ലാമാബാദ് , ചൊവ്വ, 5 മാര്‍ച്ച് 2019 (19:49 IST)
ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിന്റെ സഹോദരനുൾപ്പെടെ 44 ഭീകരരെ പാകിസ്ഥാൻ കരുതൽ തടങ്കലിലാക്കി. മസൂദിന്റെ ഇളയ സഹോദരനും ജയ്‌ഷെ കമാന്‍ഡറുമായ അബ്ദുള്‍ റൗഫ് അസ്ഗറാണ് പാക് പൊലീസിന്റെ നിയന്ത്രണത്തില്‍ കഴിയുന്നത്.

നിരോധിക്കപ്പെട്ട സംഘടനകൾക്കെതിരായ നടപടികൾക്കു വേഗം കൂട്ടുന്നതിന്റെ ഭാഗമായാണ് കരുതൽ നടപടിയെന്ന് പാക് ആഭ്യന്തരമന്ത്രി ഷഹരാര്‍ അഫ്രീദി വ്യക്തമാക്കി. പാകിസ്ഥാനിലെ ദേശീയ സുരക്ഷാ കമ്മിറ്റി (എൻഎസ്‌സി)യുടെ നിർദ്ദേശ പ്രകാരമാണ് നടപടി.

ഇന്ത്യയെ ഞെട്ടിച്ച പുൽവാമ സംഭവത്തിന് ശേഷം പാകിസ്ഥാൻ കൂടുതൽ സമ്മർദ്ദത്തിലായതിന് പിന്നാലെയാണ് ജയ്‌ഷെ ഭീകരരെ തടങ്കലിലാക്കാനുള്ള തീരുമാനം കൈക്കൊണ്ടത്.

എന്നാല്‍ നടപടി ഇന്ത്യയുടെ സമ്മര്‍ദം മൂലമല്ലെന്നും നാഷണല്‍ ആക്ഷന്‍ പ്ലാന്‍ കമ്മിറ്റിയുടെ തീരുമാന പ്രകാരമാണെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി. ഇപ്പോള്‍ അറസ്റ്റിലായവര്‍ക്കെതിരെ ശക്തമായ തെളിവ് ലഭിച്ചിട്ടില്ലെങ്കില്‍ അവരെ വിട്ടയക്കുമെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പോപ്പ് അപ്പ് ക്യാമറയുമായി വിവോ വി 15 പ്രോ