Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഐഎസിന്റെ നെഞ്ചുതകര്‍ത്ത് പട്ടാളം, 40,000ത്തോളം സൈനികര്‍ മൊസൂളിലേക്ക് പാഞ്ഞുകയറുന്നു - യുദ്ധമെന്നാല്‍ ഇതാണ്

മൊസൂള്‍ യുദ്ധംസമാനം; ഐഎസിന്റെ പാളയത്തിലേക്ക് പാഞ്ഞുകയറി സൈനികര്‍

ഐഎസിന്റെ നെഞ്ചുതകര്‍ത്ത് പട്ടാളം, 40,000ത്തോളം സൈനികര്‍ മൊസൂളിലേക്ക് പാഞ്ഞുകയറുന്നു - യുദ്ധമെന്നാല്‍ ഇതാണ്
മൊസൂള്‍ , ചൊവ്വ, 18 ഒക്‌ടോബര്‍ 2016 (15:24 IST)
40,000ത്തോളം സൈനികര്‍ പിടിക്കാനായി നേരിട്ട് ഇറങ്ങിയതോടെ ഇറാഖിലെ ഇസ്‌ലാമിക് സ്‌റ്റേറ്റിന്റെ (ഐഎസ്‌) പിടി അയയുന്നു. ഐഎസിന്റെ ശക്തികേന്ദ്രമായ മൊസൂള്‍ പിടിക്കാന്‍ 60 രാജ്യങ്ങളില്‍ നിന്നുള്ള 40,000ത്തോളം സൈനികരാണ് യുദ്ധമുഖത്തുള്ളത്.

ഇറാഖി കുര്‍ദ് സൈനികരാണ് മൊസൂളിലെ യുദ്ധത്തിന് രംഗത്തിറങ്ങിയിരിക്കുന്നത്. എങ്ങും വെടിവയ്‌പ്പും സൈനിക നിക്കങ്ങളും കാണാന്‍ സാധിക്കുന്നുണ്ടെന്നാ‍ണ് റിപ്പോര്‍ട്ടുകള്‍. ആക്രമണങ്ങളില്‍ ആള്‍നാശം സംഭവിച്ച ഐഎസിന് ഇനി അയ്യായിരമോ ഏഴായിരമോ പോരാകളെ മാത്രമെ അവശേഷിക്കുന്നുള്ളൂ എന്നാണ് ഇന്റലിജന്‍സ് വിവരങ്ങള്‍.

webdunia


സൈന്യത്തിന് സഹായകമായി അമേരിക്കയുടെയും ബ്രിട്ടന്റെയും നേതൃത്വത്തിലുള്ള സഖ്യസേനയുമുണ്ട്. ഇതിനകം തന്നെ ഐ എസിന്റെ നിരവധി പോരാളികള്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. സഖ്യസേനയുടെ സഹായത്തോടെ ഇറാഖി സൈന്യം ഭീകരരെ ഇല്ലായ്‌മ ചെയ്‌തു മുന്നേറുകയാണെന്ന് ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി മൈക്കല്‍ ഫാലണ്‍ പറഞ്ഞു.

മൊസൂള്‍ കേന്ദ്രീകരിച്ച് പോരാട്ടം ശക്തമായതോടെ നഗരത്തിന് ചുറ്റുമുള്ള ഗ്രാമങ്ങളെല്ലാം സൈന്യം ഒഴിപ്പിച്ചു കഴിഞ്ഞു. ഗ്രാമവാസികളുടെ ജീവന്‍ രക്ഷിക്കുക മാത്രമല്ല ലക്ഷ്യം, ഐസിസുകാര്‍ നുഴഞ്ഞ് കയറുന്നത് തടയുക കൂടിയാണ്. പിടിച്ചു നില്‍ക്കാന്‍ പറ്റാത്ത ഘട്ടത്തില്‍ രക്ഷപ്പെടാന്‍ വേണ്ടി നഗരത്തില്‍ നിന്ന് പുറത്തേക്ക് ഒരുപാട് തുരങ്കങ്ങള്‍ ഐസിസ് നിര്‍മിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനിടയില്‍ പരമാവധി നാശനഷ്ടം ഉണ്ടാക്കാന്‍ ചാവേറുകളേയും ഒരുക്കി നിര്‍ത്തിയിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റെ‌യിൽ‌വേ സ്റ്റേഷനിൽ വെച്ച് പെൺകുട്ടികൾ ആത്മഹത്യക്ക് ശ്രമിച്ചു