Select Your Language

Notifications

webdunia
webdunia
webdunia
webdunia

നാലുമാസം പ്രായമായ ആൺകുഞ്ഞിന്റെ ഉദരത്തിൽ വളർച്ച പ്രാപിച്ച ഭ്രൂണം; സങ്കീർണമായ ശസ്ത്രക്രിയയിലൂടെ കുഞ്ഞിന്റെ ജീവൻ രക്ഷിച്ച് ഡോക്ടർമാർ

നാലുമാസം പ്രായമായ ആൺകുഞ്ഞിന്റെ ഉദരത്തിൽ വളർച്ച പ്രാപിച്ച ഭ്രൂണം; സങ്കീർണമായ ശസ്ത്രക്രിയയിലൂടെ കുഞ്ഞിന്റെ ജീവൻ രക്ഷിച്ച് ഡോക്ടർമാർ
, ബുധന്‍, 3 ഒക്‌ടോബര്‍ 2018 (15:39 IST)
മസ്കറ്റ്: നാലുമാസം മാത്രം പ്രായമായ ആൺകുഞ്ഞിന്റെ ഉദരത്തിൽ വളർച്ച പ്രാപിച്ച ഭ്രൂണം. ഒമാനിലാണ് സംഭവം. ശാരീരിക അസ്വസ്ഥതയെ തുടർന്നാണ് കുട്ടിയെ ഒമാനിലെ റോയൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. പരിശോധനയിൽ കുട്ടിയുടെ ഉദരത്തിൽ ഭ്രൂണം ഉള്ളതായി ഡോക്ടർമാർ കണ്ടെത്തുകയായിരുന്നു. 
 
ഇരട്ടികുട്ടികൾ ഉണ്ടാകാൻ സാധ്യതയുള്ളപ്പൊൾ ഇരട്ടക്കുട്ടികൾ ജനിക്കാതിരുന്നാൽ ചിലപ്പോൾ ഇത്തരത്തിൽ ഉണ്ടായേക്കാം എന്ന് ചികിത്സക്ക് നേതൃത്വം നൽകിയ ഡോക്ടർ പറഞ്ഞു. ഭ്രൂണം ഏകദേശം പൂർണ വളർച്ചയെത്തിയിരുന്നത് ഡോക്ടർമാരി ആശങ്ക സൃഷ്ടിച്ചിരുന്നു. കുട്ടിക്ക് ശ്വാസ തടസം അനുഭവപ്പെട്ടിരുന്നതിനാൽ അനസ്തേഷ്യ നൽകാൻ പ്രയാസമുണ്ടാക്കി എന്ന് ഡോക്ടർമാർ പറയുന്നു.
 
കുട്ടിയുടെ ആന്തരിക അവയവങ്ങളോട് ചേർന്നാണ് ഭ്രൂണം ഉണ്ടായിരുന്നത്. ഇത് ശസ്ത്രക്രിയ കൂടുതൽ സങ്കീർണമാക്കി. എന്നാൽ പ്രതിസന്ധികളെ തരണം ചെയ്ത് ശസ്ത്രക്രിയ വിജയക്രമായി പൂർത്തിയാക്കി. കുഞ്ഞ് ആരോഗ്യം പ്രാപിച്ച് വരികയാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബലാത്സംഗം ചെറുക്കാൻ ശ്രമിച്ചതിന് 15കാരിയെ തല്ലിക്കൊന്ന് കെട്ടിത്തൂക്കി; സംഭവം നടന്നത് രാജ്യം ഗാന്ധി ജയന്തി ആഘോഷിക്കുമ്പോൾ