Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇസ്രായേലിനെ ഇറാൻ ആക്രമിക്കുമെന്ന് ആശങ്ക, ഇന്ത്യൻ പൗരന്മാരോട് എംബസിയിൽ രജിസ്റ്റർ ചെയ്യാൻ നിർദേശിച്ച് വിദേശകാര്യ മന്ത്രാലയം

Iran vs Israel

അഭിറാം മനോഹർ

, ശനി, 13 ഏപ്രില്‍ 2024 (12:17 IST)
Iran vs Israel
ഇറാന്‍ ഏത് നിമിഷവും ഇസ്രായേലിനെ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്ന അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ് വന്നതോടെ യുദ്ധഭീതിയില്‍ ലോകം. ഏപ്രില്‍ ഒന്നിന് സിറിയന്‍ തലസ്ഥാനമായ ദമാസ്‌കസില്‍ ഇറാന്‍ കോണ്‍സുലേറ്റിന് നേരെയുണ്ടായ ആക്രമണത്തില്‍ ഖുദ് സേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനടക്കം 13 പേര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്രായേല്‍ ഏറ്റെടുത്തിരുന്നില്ലെങ്കിലും ഇസ്രായേലിന് തിരിച്ചടിയുണ്ടാകുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
 
ഈ സാഹചര്യത്തില്‍ ഇറാനിലേക്കും ഇസ്രായലിലേക്കും ഇന്ത്യക്കാര്‍ യാത്ര ചെയ്യരുതെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ യാത്ര ഒഴിവാക്കാനാണ് നിര്‍ദേശം. ഇരുരാജ്യങ്ങളിലും നിലവില്‍ താമസിക്കുന്നവര്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്യണം. പരമാവധി യാത്ര ഒഴിവാക്കി താമസസ്ഥലങ്ങളില്‍ തുടരാന്‍ ശ്രമിക്കണമെന്നും ഇവര്‍ക്ക് വുഇദേശകാര്യമന്ത്രാലയം നിര്‍ദേശം നല്‍കി. ഇന്ത്യയ്ക്ക് പുറമെ മറ്റ് നിരവധി രാജ്യങ്ങളും ഇസ്രായേലിലേക്കുള്ള യാത്ര നിരോധിച്ചിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മാനവീയം വീഥിയില്‍ വീണ്ടും സംഘര്‍ഷം; കഴുത്തിന് വെട്ടേറ്റ യുവാവ് ഗുരുതരാവസ്ഥയില്‍