Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹാർവി വെയ്‌ൻസ്റ്റീനിനെതിരായ വിധി സ്ത്രീകളുടെ വിജയം, വെയ്‌ൻസ്റ്റീനെ ഒരിക്കലും ഇഷ്ടമായിരുന്നില്ല‌ ‌-ഡൊണാൾഡ് ട്രംപ്

ഹാർവി വെയ്‌ൻസ്റ്റീനിനെതിരായ വിധി സ്ത്രീകളുടെ വിജയം, വെയ്‌ൻസ്റ്റീനെ ഒരിക്കലും ഇഷ്ടമായിരുന്നില്ല‌ ‌-ഡൊണാൾഡ് ട്രംപ്

അഭിറാം മനോഹർ

, ബുധന്‍, 26 ഫെബ്രുവരി 2020 (13:56 IST)
മീ ടൂ മൂവ്‌മെന്റുകൾ ലോകമെങ്ങും തുടങ്ങുന്നതിന് കാരണമായത് ഹോളിവുഡിലെ തന്നെ ഏറ്റവും വലിയ നിർമാതാവായ ഹാർവി വെയ്‌ൻസ്റ്റീനിനെതിരെ ഉയർന്ന ലൈംഗികാരോപണങ്ങളെ തുടർന്നാണ്. നിരവധി സ്ത്രീകൾ ലൈംഗികാരോപണം ഉന്നയിച്ച വെയ്‌ൻസ്റ്റീനെ കഴിഞ്ഞ ദിവസമാണ് മാൻഹട്ടൺ കോടതി കുറ്റക്കാരനായി കണ്ടെത്തിയത്. ഇപ്പോളിതാ ലോകത്തെ പിടിച്ചുകുലുക്കിയ മീ ടൂ മൂവ്‌മെന്റിന് കാരണക്കാരനായ വെയ്‌ൻസ്റ്റീനിനെതിരായ വിധിയെ സ്വാഗതം ചെയ്‌തിരിക്കുകയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. 
 
ഹാര്‍വി വെയ്ൻസ്റ്റീനെതിരെ വിധി സ്‍ത്രീകളുടെ വലിയ വിജയമാണ് എന്നാണ് അമേരിക്കൻ പ്രസിഡന്റ് പ്രതികരിച്ചത്. തനിക്ക് ഒരിക്കലും വെയ്‌ൻസ്റ്റീനെ ഇഷ്ടമായിരുന്നില്ലെന്നും ട്രംപ് വ്യക്തമാക്കി.
 
ഞാൻ ഒരിക്കലും ഹാര്‍വി വെയ്ൻസ്റ്റീന്റെ ആരാധകനായിരുന്നില്ല. എന്നെ പരാജയപ്പെടുത്തുകയായിരുന്നു അയാളുടെ ആവശ്യം.കേസിനെ കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയില്ല. താൻ ഒരിക്കലും ഇഷ്ടപ്പെടുന്ന വ്യക്തിയായിരുന്നില്ല വെയ്‌ൻസ്റ്റീനെന്നും ഹാര്‍വി വെയ്ൻസ്റ്റീനെതിരായ വിധി മീ ടു മൂവ്‍മെന്റില്‍ ഒരു നാഴികക്കല്ലാണെന്നും ട്രംപ് പറഞ്ഞു. മിമി ഹലേയി എന്ന പ്രൊഡക്ഷൻ അസിസ്റ്റന്റിനെ ബലാത്സംഗം ചെയ്ത കേസിലാണ് ഹാര്‍വി വെയ്ൻസ്റ്റീൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരിക്കുന്നത്. 25 വർഷത്തെ തടവുശിക്ഷയാണ് വെയ്‌ൻസ്റ്റീൻ അനുഭവിക്കേണ്ടി വരിക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പതിനൊന്നുകാരി പ്രസവിച്ചത് 17കാരനായ സഹോദരന്റെ കുഞ്ഞിനെ, മാതാപിതാക്കൾക്കെതിരെ ക്രിമിനൽ കേസ്