Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിരക്കേറിയ റോഡിലേക്ക് തീപിടിച്ച വിമാനം പാഞ്ഞിറങ്ങി; പിന്നെ സംഭവിച്ചത് - വീഡിയോ

റോഡിലേക്ക് പാഞ്ഞിറങ്ങി തീപിടിച്ച് വിമാനം, ശേഷം സംഭവിച്ചത്

തിരക്കേറിയ റോഡിലേക്ക് തീപിടിച്ച വിമാനം പാഞ്ഞിറങ്ങി; പിന്നെ സംഭവിച്ചത് -  വീഡിയോ
വാഷിങ്ടണ്‍ , വ്യാഴം, 4 മെയ് 2017 (12:45 IST)
തീപിടിച്ച വിമാനത്തില്‍ നിന്ന് യാത്രക്കാരും പൈലറ്റും അത്ഭുതകരമായി രക്ഷപ്പെട്ടു. വാഷിങ്ടണിലെ മക്ലിടിയോയില്‍ മെയ് രണ്ടിനാണ് സംഭവം നടന്നത്. പ്രാദേശിക സമയം വൈകിട്ട് 5.30ഓടെ തിരക്കേറിയ പാതയില്‍ ട്രാഫിക് സിഗ്നല്‍ കാത്ത് നിന്നിരുന്ന വാഹനങ്ങള്‍ക്കിടയിലേക്ക് ചെറു യാത്രാവിമാനം തകര്‍ന്ന് വീഴുകയായിരുന്നു.   
 
സമീപത്തെ ചെറിയ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതിനെ  തുടര്‍ന്നാണ് താഴേക്ക് പതിച്ചത്. ആളൊഴിഞ്ഞ സ്ഥലത്ത് ഇടിച്ചിറക്കാനായുള്ള പൈലറ്റിന്റെ ശ്രമത്തിനിടെയാണ് വിമാനം ഇലക്ട്രിക് ലൈനില്‍ തട്ടുകയും പെട്ടെന്ന് തന്നെ തീപിടിക്കുകയും ചെയ്തത്. സംഭവത്തില്‍ നിരവധി വാഹനങ്ങള്‍ തകര്‍ന്നെങ്കിലും ആളപായമുണ്ടായില്ല.
 
ദൃശ്യങ്ങള്‍ കാണാം :

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശശികല ജയിലിൽ നിന്നും പുറത്തേക്ക്! ചിന്നമ്മയുടെ നീക്കത്തിൽ ഞെട്ടിത്തരിച്ച് ഒപിഎസ്