Select Your Language

Notifications

webdunia
webdunia
webdunia
webdunia

King Charles: ചാള്‍സ് രാജാവിന് കാന്‍സര്‍; സ്ഥിരീകരിച്ച് ബക്കിങാം കൊട്ടാരം

പ്രോസ്റ്റേറ്റ് ഗ്രന്ഥിയിലെ വീക്കത്തെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച രാജാവിനെ ലണ്ടനിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു

King Charles, Charles King Cancer

രേണുക വേണു

, ചൊവ്വ, 6 ഫെബ്രുവരി 2024 (09:08 IST)
King Charles: ബ്രിട്ടനിലെ ചാള്‍സ് രാജാവിന് കാന്‍സര്‍ രോഗം സ്ഥിരീകരിച്ചു. ബക്കിങാം കൊട്ടാരം തന്നെയാണ് വാര്‍ത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചത്. എ ഫോം ഓഫ് കാന്‍സര്‍ (ഒരു തരം കാന്‍സര്‍) എന്നു മാത്രമാണ് ബക്കിങാം കൊട്ടാരം വെളിപ്പെടുത്തിയത്. രാജാവിന് ഇതിന്റെ ഭാഗമായുള്ള ചികിത്സ ആരംഭിച്ചു. 
 
പ്രോസ്റ്റേറ്റ് ഗ്രന്ഥിയിലെ വീക്കത്തെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച രാജാവിനെ ലണ്ടനിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രണ്ടു ദിവസത്തെ ചികിത്സയ്ക്കു ശേഷം ആശുപത്രി വിട്ടെങ്കിലും തുടര്‍ന്ന് പുറത്തുവന്ന പരിശോധന റിപ്പോര്‍ട്ടുകളിലാണ് കാന്‍സര്‍ രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ ഇത് പ്രോസ്റ്റേറ്റ് കാന്‍സര്‍ ആണോയെന്ന് ഔദ്യോഗിക സ്ഥിരീകരണമില്ല. 
 
രോഗ നിര്‍ണയത്തെ തുടര്‍ന്ന് രാജാവിന്റെ എല്ലാ പൊതു പരിപാടികളും റദ്ദാക്കി. എന്നാല്‍ സ്റ്റേറ്റ് ഡ്യൂട്ടികള്‍ തുടരും. ആഴ്ചതോറും പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കും മുടക്കമുണ്ടാകില്ല. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Lok Sabha Election 2024: വയനാട് രാഹുല്‍ ഗാന്ധിക്കെതിരെ ആനി രാജ മത്സരിക്കും; പ്രഖ്യാപനം ഉടന്‍