Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഷറപ്പോവയ്ക്ക് ഭീഷണി

ഷറപ്പോവയ്ക്ക് ഭീഷണി
മാഡിസണ്‍: , ചൊവ്വ, 2 ഡിസം‌ബര്‍ 2008 (14:20 IST)
PRDPRD
മൈതാനത്ത് തുണിയില്ലാതെ ഓടുക, അലക്‍ഷ്യമായി കുപ്പി വലിച്ചെറിയുക തുടങ്ങി ആരാധകരില്‍ നിന്നും അനേകം പ്രതികരണങ്ങള്‍ക്ക് ടെന്നീസ് സുന്ദരി മരിയാ ഷറപ്പോവ പാത്രമായിട്ടുണ്ട്. എന്നാല്‍ ഇതല്‍പ്പം കൂടിപ്പോയി.

അമേരിക്കന്‍ യൂണിവേഴ്സിറ്റിയിലെ മുന്‍ ഫുട്ബോള്‍ താരമായ ലിയനാര്‍ഡ് ടെയ്‌ലര്‍ അറസ്റ്റിലായത് താരാരാധന അതിരു വിട്ടതിന്‍റെ പേരിലാണ്. കക്ഷിയുടെ പ്രധാന വിനോദം ഷറപ്പോവയെ ഭീഷണിപ്പെടുത്തുക ആയിരുന്നു.

വെറും ഭീഷണിയല്ല. താരത്തെയും കുടുംബാംഗങ്ങളെയും കൊല്ലുമെന്നാണ് ലൈന്‍. ഷറപ്പോവയോട് മാത്രമാണ് അസുഖം എന്ന് വിചാരിക്കരുത്. യൂണിവേഴ്സിറ്റിയിലെ മുന്‍ പരിശീലകന്‍ ബാരി അല്‍‌വാരെസിനോടും ഇതേ നിലപാടാണ്.

എന്തായാലും അല്‍‌വാരെസിന്‍റെ പരാതിയെ തുടര്‍ന്ന് കക്ഷിയെ പൊലീസ് കയ്യോടെ പൊക്കി. എന്നാല്‍ പുതിയതായി രംഗത്ത് എത്തിയിരിക്കുന്ന ലിയനാര്‍ഡിന്‍റെ പിതാവ് മകന് തലയ്ക്ക് സുഖമില്ലെന്നാണ് പറയുന്നത്.

സ്ഥിരമായി കഴിച്ചിരുന്ന മരുന്നു മൂന്ന് മാസം മുമ്പ് മകന്‍ നിര്‍ത്തിയെന്നും പിതാവ് വ്യക്തമാക്കി. സെപ്തംബറിലാണ് പൊലീസിന് ഇക്കാര്യത്തില്‍ പരാതി ലഭിച്ചത്.

പൊലീസിന്‍റെ ശക്തമായ ഇടപെടലിനെ തുടര്‍ന്ന് പരിപാടി ടെയ്‌ലര്‍ താല്‍ക്കാലികമായി നിര്‍ത്തി. എങ്കിലും നവംബറില്‍ പൂര്‍വ്വാധികം ശക്തിയോടെ വീണ്ടും തുടങ്ങുകയും ചെയ്തു.

ഷറപോവയെ വിവാഹം കഴിക്കണം. പക്ഷേ എല്ലാവരെയും കൊല്ലണമെന്നാണ് ടെയ്‌ലറുടെ വാശി.

Share this Story:

Follow Webdunia malayalam