Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബ്രാഡമാന്‍റെ തൊപ്പിയും ലേലത്തിന്

ബ്രാഡമാന്‍റെ തൊപ്പിയും ലേലത്തിന്
ക്രിക്കറ്റ് ലോകത്തിലെ ഏറ്റവും വലിയ ഇതിഹാസമായ ഡോണാള്‍ഡ് ബ്രാഡ്മാന്‍റെ ജന്‍മശതാബ്ദി ആഘോഷങ്ങള്‍ക്കിടയില്‍ അദ്ദേഹത്തിന്‍റെ എല്ലാ വിജയങ്ങള്‍ക്കും മൂക സാക്ഷിയായ ബാഗി ഗ്രീന്‍ തൊപ്പി ലേലത്തിനെത്തുന്നു. ഡിസംബര്‍ പതിനഞ്ചിന് ചാള്‍സ്‌ ലെസ്കിയുടെ നേതൃത്വത്തിലാണ് ലേലം അരങ്ങേറുന്നത്.

അടുത്തയിടെ ബ്രാഡ്മാന്‍ ആദ്യ ടെസ്റ്റില്‍ ഉപയോഗിച്ച ബാറ്റ് 1,45,000 ഓസ്ട്രേലിയന്‍ ഡോളറിന് ലേലത്തില്‍ പോയിരുന്നു. ഇതിനും അഞ്ചിരട്ടിയിലധികം വില ബ്രാഡ്മാന്‍റെ തൊപ്പിക്ക് ലഭിക്കുമെന്നാണ് നടത്തിപ്പുകാരുടെ പ്രതീക്ഷ. ഏഴു ലക്ഷം ഡോളര്‍ വരെ ഇതിന് പ്രതീക്ഷിക്കാം എന്നാണ് പ്രവചനങ്ങള്‍.

ആഷസ് പരമ്പരയില്‍ പതിവായി താന്‍ ഉപയോഗിച്ചിരുന്ന ഈ തൊപ്പി ഓട്ടോഗ്രാഫ് ചെയ്തു ബ്രാഡ്മാന്‍ തന്നെ ആദ്ദേഹത്തിന്‍റെ സുഹൃത്തിന് സമ്മാനിക്കുകയായിരുന്നു. പിന്നീട് ഒരു റിയാലിറ്റി ഷോയിലൂടെ ലക്ഷപ്രഭുവായ ടിം സെരിസിയര്‍ ഈ തൊപ്പി ലേലത്തില്‍ പിടിച്ചു.

ഇതാണ് ഇപ്പോള്‍ വീണ്ടും ലേലത്തിന് എത്തിയിരിക്കുന്നത്. ലേല വിദ്ഗധര്‍ വിലയിരുത്തുന്നത് പോലെ ആറ് ലക്ഷത്തിന് മേല്‍ വില ഇതിന് ലഭിക്കുകയാണെങ്കില്‍ അത് പുതിയ ലേല റിക്കോഡായി മാറുകയും ചെയ്യും.

Share this Story:

Follow Webdunia malayalam