Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇങ്ങനെയുള്ള മുഖമാണോ ആഗ്രഹിച്ചത് ? പേടിക്കേണ്ട... ഈ വീട്ടുവൈദ്യം നിങ്ങളെ സഹായിക്കും !

മുഖത്തെ പാടുകള്‍ മാറ്റാന്‍ ചില പൊടിക്കൈകള്‍

ഇങ്ങനെയുള്ള മുഖമാണോ ആഗ്രഹിച്ചത് ? പേടിക്കേണ്ട... ഈ വീട്ടുവൈദ്യം നിങ്ങളെ സഹായിക്കും !
, തിങ്കള്‍, 24 ജൂലൈ 2017 (13:35 IST)
ഏതൊരാളേയും മാ‍നസികമായി ബുദ്ധിമുട്ടിക്കുന്ന ഒന്നാണ് മുഖത്ത് വരുന്ന പാടുകള്‍. ഇത് മാറ്റിയെടുക്കാനായി പരസ്യങ്ങളിലും മറ്റുംകാണുന്ന പലതരത്തിലുള്ള ക്രീമുകളും മറ്റുമെല്ലാം ഉപയോഗിക്കുകയാണ് നമ്മള്‍ ഓരോരുത്തരും ചെയ്യാറുള്ളത്. എന്നിട്ടും ഫലമോ ? കയ്യിലുള്ള കാശ് പോയത് മിച്ചം. എന്നാല്‍ അറിഞ്ഞോളൂ... വളരെ ചെലവ് കുറഞ്ഞ വീട്ടറിവുകള്‍ കൊണ്ടുതന്നെ ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കാം. 
 
ആര്യവേപ്പ്, പച്ചമഞ്ഞള്‍, രക്തചന്ദനം, പാല്‍പ്പാട, വെള്ളരിക്ക, തേന്‍... എന്നിവയെല്ലാം ഔഷധ ഗുണങ്ങളേറിയവയാണ്. ഇവയെല്ലാം ചേരുംപടിചേര്‍ത്ത് ഉപയോഗിച്ചാല്‍ അവ ഉളവാക്കുന്ന ഫലം അത്ഭുതപ്പെടുത്തുന്നതാണ്. മുഖത്ത് പാടുകള്‍ കൂടുതലുള്ളതില്‍ ദു:ഖിക്കുന്നവര്‍ക്ക് അവയെല്ലാം മാറ്റി മുഖത്തെ ശോഭയോടെ നിലനിര്‍ത്താന്‍ ഇതിലൂടെ സാധിക്കും.
 
ആര്യവേപ്പ് പച്ചമഞ്ഞള്‍ ചേര്‍ത്ത് അരച്ച് മുഖത്ത് പുരട്ടി കുളിക്കുക. മഞ്ഞളും വേപ്പും അണുനാശകമായതിനാല്‍ പാടുണ്ടാകുന്നത് തടുക്കുമെന്ന് തീര്‍ച്ച. പാല്‍പ്പാട വെള്ളരിക്കാനീര്, തേന്‍ ഇവ സമം ചേര്‍ത്ത് മുഖത്ത് പുരട്ടി ഉണങ്ങുന്നതിനു മുമ്പ് കഴുകിക്കളയുക. രക്തചന്ദനം അരച്ച് വെള്ളരിക്കാനീരില്‍ കുറെദിവസം പുരട്ടിയാല്‍ മുഖക്കുരു ഉണങ്ങിക്കരിഞ്ഞ പാടുകള്‍ മാറും.
 
കസ്തൂരിമഞ്ഞള്‍, ചെറുപയര്‍പൊടി എന്നിവ സമമെടുത്ത് അരച്ച് ചെറുനാരങ്ങാ നീരില്‍ ചാലിച്ച് മുഖത്ത് പുരട്ടുക. ഉണങ്ങുന്നതിന് മുമ്പ് കഴുകിക്കളയുക. ഇത് മുഖത്തെ സൗന്ദര്യത്തോടെ നിലനിര്‍ത്തും. തക്കാളിയുടെ നീരും നാരങ്ങാനീരും സമം അളവില്‍ ചേര്‍ത്ത് കണ്‍തടങ്ങളില്‍ പുരട്ടി ഉണങ്ങുന്നതിന് മുന്‍പ് കഴുകിക്കളയുന്നതില്ലോടെ കണ്‍‌തടങ്ങളിലെ കറുപ്പ് മാറിക്കിട്ടും.
 
എള്ള്, നെല്ലിക്കാത്തോട് ഇവ പൊടിച്ച് തേനില്‍ കുഴച്ച് ദിവസേന മുഖത്ത് പുരട്ടുക. മുഖസൗന്ദ്യം വര്‍ധിക്കും. നെയ്യും തേനും ചെറുനാരങ്ങാനീരം സമം ചേര്‍ത്ത് മുഖത്ത് തടവുക. ചുളിവുകള്‍ മാറിക്കിട്ടും. കാബേജ് നന്നായി കഴുകി അരയ്ക്കുക. അതില്‍ അര ടീസ്പൂണ്‍ തേനും സമം യീസ്റ്റും ചേര്‍ത്ത് മുഖത്ത് പുരട്ടുക. ഉണങ്ങിപ്പിടിക്കുന്നതിന് മുന്‍പ് കഴുകി കളയുക. ഇതിലൂടേയും മുഖത്ത് ചുളിവുകള്‍ മാറ്റാന്‍ സാധിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മറ്റുള്ളവരുടെ മുന്നിൽ നിങ്ങളുടെ കുട്ടികളെ മര്യാദരാമന്മാരായി കാണണോ ?