Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഈ നാട്ടുവൈദ്യങ്ങള്‍ പരീക്ഷിക്കൂ... ആ ഭാഗങ്ങളിലെ ചൊറിച്ചില്‍ പമ്പകടക്കും !

രഹസ്യഭാഗത്തെ ചൊറിച്ചിലിന് നാട്ടുവൈദ്യം

ഈ നാട്ടുവൈദ്യങ്ങള്‍ പരീക്ഷിക്കൂ... ആ ഭാഗങ്ങളിലെ ചൊറിച്ചില്‍ പമ്പകടക്കും !
, ശനി, 23 സെപ്‌റ്റംബര്‍ 2017 (11:40 IST)
സാധാരണയായി രഹസ്യഭാഗങ്ങളിലെ ചൊറിച്ചില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഉണ്ടാകാറുണ്ട്. എങ്കിലും ശാരീരികമായുള്ള ചില പ്രത്യേകതകള്‍ കാരണം സ്ത്രീകളിലാണ് ഈ പ്രശ്‌നം കൂടുതലായി അനുഭവപ്പെടുന്നത് അണുബാധ മാത്രമല്ല ഇന്തിനു കാരണം. ചില ഹോര്‍മോണുകളിലുണ്ടാകുന്ന വ്യത്യാസങ്ങള്‍ കാരണവും ഗര്‍ഭകാലത്ത് സ്ത്രീകളുടെ രഹസ്യഭാഗങ്ങളില്‍ ചൊറിച്ചിലുണ്ടാകാറുണ്ട്.ഇതിന് സ്വാഭാവികമായ തരത്തിലുള്ള പല പ്രതിരോധമാര്‍ഗങ്ങളുമുണ്ട്. എന്തെല്ലാമാണ് അവയെന്ന് നോക്കാം. 
 
വൃത്തിയുള്ള തുണിയില്‍ കുറച്ച് ഐസ്‌ക്യൂബുകള്‍ കെട്ടി ചൊറിച്ചിലുള്ള ഭാഗങ്ങളില്‍ മസാജ് ചെയ്യുന്നത് ഇതിന് ഉത്തമമാര്‍ഗമാണ്. അതുപോലെ ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ഒരു ബൗളിലെ ചൂടുവെള്ളത്തില്‍ കലക്കി യോനീഭാഗം വൃത്തിയാക്കുക. ഇത് ഈ ഭാഗത്തെ പിഎച്ച് സന്തുലിതാവസ്ഥ നില നിര്‍ത്താന്‍ സഹായിക്കുകയും ചെയ്യും. തുളസിയിലയിട്ട് തിളപ്പിച്ച വെള്ളം കൊണ്ടു വജൈനല്‍ ഭാഗം കഴുകുന്നതും ആ ഭാഗത്തെ ചൊറിച്ചില്‍ മാറാന്‍ സഹായിക്കും. 
 
വൈറ്റമിന്‍ ഇ ഓയില്‍, വെളുത്തുള്ളി ഓയില്‍ എന്നിവ കലര്‍ത്തി ചൊറിച്ചിലുള്ള ഭാഗങ്ങളില്‍ പുരട്ടുക. അതിനുശേഷം അല്‍പം കഴിയുമ്പോള്‍ ഇളം ചൂടുവെള്ളം കൊണ്ടു കഴുകുക. വെളുത്തിള്ളിയ്ക്ക് ആന്റിബാക്ടീരിയല്‍ ഗുണങ്ങളുള്ളതിനാല്‍ ഇതും പ്രശ്നത്തിന് ഉത്തമപരിഹാരമാണ്. പ്രോബയോട്ടിക് ആയ തൈരും വജൈനല്‍ ഭാഗത്തെ നല്ല ബാക്ടീരിയകളുടെ ആരോഗ്യത്തിനു ഏറെ ഉത്തമമാണ്. ഒരു ടാമ്പൂണ്‍ എടുത്ത് അത് തൈരില്‍ മുക്കി ഉള്ളിലേയ്ക്കു കടത്തി വയ്ക്കുക. അല്പസമയത്തിനു ശേഷം അത് എടുത്തു മാറ്റി ഈ ഭാഗം വൃത്തിയായി കഴുകുകയും ചെയ്യുക.
 
ഒരു ബക്കറ്റില്‍ അല്‍പം ഉപ്പു കലര്‍ത്തി അല്‍പനേരം ഇതില്‍ ഇരിയ്ക്കുക. ഇതും വജൈനല്‍ ഭാഗത്തെ ചൊറിച്ചില്‍ അകറ്റാന്‍ നല്ലതാണ്. മൈക്രോബിയല്‍ ഇന്‍ഫെക്ഷനുകള്‍ തടയുന്നതിന് ഏറെ ഗുണകരമായ ഒന്നാണ് തേന്‍. ഈ ഭാഗത്തു തേന്‍ പുരട്ടി അല്‍പം കഴിയുമ്പോള്‍ ചൂടുവെള്ളം കൊണ്ടു കഴുകാം. ആര്യവേപ്പില തിളപ്പിച്ച വെള്ളവും  ചൊറിച്ചിലിനുള്ള നല്ലൊരു പരിഹാരമാണ്. കറ്റാര്‍വാഴയുടെ ജെല്‍ വജൈനല്‍ ഭാഗങ്ങളില്‍ പുരട്ടുന്നതും യോനീഭാഗത്തെ ചൊറിച്ചില്‍ മാറാന്‍ സഹായകമാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നെയില്‍ പോളിഷ് അണിയുന്നതിലെ സൌന്ദര്യം പൂര്‍ണമാകണോ ? എങ്കില്‍ ഇതു നിര്‍ബന്ധം !