Select Your Language

Notifications

webdunia
webdunia
webdunia
webdunia

നവരാത്രി : സർവദോഷ മുക്തിക്കായി ഒമ്പത് പുണ്യദിനങ്ങൾ

നവരാത്രി : സർവദോഷ മുക്തിക്കായി ഒമ്പത് പുണ്യദിനങ്ങൾ
, ഞായര്‍, 15 ഒക്‌ടോബര്‍ 2023 (16:50 IST)
നവരാത്രികാലം ഭാരതമെങ്ങും മാത്രമല്ല ലോകത്തിന്റെ പല ഭാഗങ്ങളിലും കേമമായി തന്നെ ആഘോഷിക്കുന്ന താണ്. ഇക്കൊല്ലത്തെ നവരാത്രി ആഘോഷം ഒക്ടോബർ പതിനഞ്ചു മുതൽ 24 വരെയാണ്. ദേവിയുടെ വിവിധ ഭാവങ്ങളാണ് പ്രധാനമായും വിവിധ ദിവസങ്ങളിലായി ആരാധിക്കുന്നത്. ഈ സമയം ഭക്തി സ്വരൂപിണിയായ ആദിപരാശക്തി ജഗദംബയെ പ്രവർത്തിക്കുന്നതിന് തികച്ചും ഉത്തമമാണ്. ദേവീ ഉപാസനയുടെ ജീവിത വിജയം നേടാനും ഈ ദിവസങ്ങൾ അത്രയേറെ ഗുണകരമാണ്. ഇതിനൊപ്പം വ്രതം, ജപം, പൂജ, ദാനം എന്നീ സൽക്കർമ്മങ്ങൾക്ക് ഉത്തമമാണ് ഈ ദിനങ്ങൾ.
 
മലയാള കൊല്ലവർഷം കന്നിമാസത്തിലെ കറുത്തവാവ് കഴിഞ്ഞു വരുന്ന പ്രഥമ മുതൽ ദശമി വരെയുള്ള പുണ്യദിനങ്ങളാണ് നവരാത്രി. അതിപരാക്രമിയായ പോത്തിന്റെ തലയുള്ള മഹിഷൻ എന്ന അസുരന്റെ ശല്യം പൊറുക്കവയ്യാതെ ദേവഗണങ്ങൾ വിഷമിച്ചു..മഹിഷൻ തപസ്സ് ചെയ്തു ബ്രഹ്മദേവനെ പ്രീതിപ്പെടുത്തുകയും ഒരു സ്ത്രീയിൽ നിന്ന് മാത്രമേ തനിക്ക് മരണം ഉണ്ടാവൂ എന്ന വരം വാങ്ങുകയും ചെയ്തു. സാധാരണയായി ഒരു സ്ത്രീ ഇത്തരമൊരു അസുരനെ വധിക്കാൻ ഒരുമ്പെടില്ല എന്ന ചിന്തയാണ് മഹിഷനെ ഇത്തരമൊരു വരം വാങ്ങാൻ പ്രേരിപ്പിച്ചത്.
 
എല്ലാ ദേവഗണങ്ങളും ചേർന്ന് അപേക്ഷിച്ച പ്രകാരം എല്ലാവരുടെയും ശക്തികൾ ചേർന്ന ആദിപരാശക്തി അവതരിച്ചു. മഹിഷനുമായി യുദ്ധം ചെയ്തു ദേവി മഹിഷനെ വധിച്ചു ഭക്തരെ രക്ഷിച്ചു. മഹിഷാസുര മർദ്ദിനി എന്ന ആദിപരാശക്തിയായ ദുർഗ്ഗയുടെ വിജയ സ്മരണ ഉണർത്തുന്ന ആഘോഷങ്ങളാണ് നവരാത്രി. ഇതിൽ വിജയദശമി ദിവസമാണ് മഹിഷാസുരനെ ദേവി വധിച്ചതെന്നാണ് വിശ്വാസം

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നവരാത്രി വിഗ്രഹഘോഷയാത്രക്ക് തിരുവനന്തപുരം അതിര്‍ത്തിയില്‍ പ്രൗഢഗംഭീര സ്വീകരണം