Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ന് ശ്രീനാരായണ ഗുരു സമാധി ദിനം

ഇന്ന് ശ്രീനാരായണ ഗുരു സമാധി ദിനം

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 22 സെപ്‌റ്റംബര്‍ 2023 (08:39 IST)
ഒരു ജാതി, ഒരു മതം. ഒരു ദൈവം എന്ന മഹത്തായ സന്ദേശം മാനവര്‍ക്ക് നല്‍കിയ ശ്രീനാരായണഗുരുവിന്റെ ജന്‍മദിനമാണ് ചിങ്ങമാസത്തിലെ ചതയ നക്ഷത്രം. ആദ്ധ്യാത്മികതയുടെയും സാമുദായിക പ്രതിബദ്ധതയുടെയും അപൂര്‍വ സമന്വയമായിരുന്നു ഗുരു എന്ന മഹദ് വ്യക്തിത്വം.
 
ശ്രീനാരായണ ഗുരു കേരളത്തെ സംബന്ധിച്ചിടത്തോളം ഒരു പുതുയുഗത്തിന്റെ പ്രവാചകനായിരുന്നു. കേരളത്തില്‍ ജനിച്ച്, വേദാന്തത്തിന്റെ അവസാന പടവിലെത്തി, അപരിമേയമായ സത്യത്തിന്റെ സാക്ഷാത്കാരം സിദ്ധിച്ച ശ്രീനാരായണ ഗുരു തന്റെ സഹജീവികളോടുളള മാനുഷികകടമ ഒരു സാമൂഹിക പരിഷ്‌കര്‍ത്താവെന്ന നിലയിലാണ് നിര്‍വ്വഹിച്ചത്.
 
വിദ്യ കൊണ്ട് പ്രബുദ്ധരാകാനും കര്‍മ്മം കൊണ്ട് അഭിവൃദ്ധിനേടാനും സംഘടന കൊണ്ട് ശക്തരാകാനും ഗുരുദേവന്‍ ആഹ്വാനം നല്‍കി. അദ്വൈതം ജീവിതമതമായി സ്വീകരിച്ച ശ്രീനാരായണഗുരു അതെങ്ങിനെ പ്രയോഗിക ജീവിതത്തില്‍ പകര്‍ത്തണമെന്ന് ജീവിച്ച് ബോദ്ധ്യപ്പെടുത്തി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Ganesh Chathurthi 2023: ചതുര്‍ത്ഥി നാളില്‍ ചന്ദ്രനെ നോക്കാന്‍ പാടില്ല!