Select Your Language

Notifications

webdunia
webdunia
webdunia
webdunia

മൈഗ്രേൻ വില്ലനാകുന്നതിന് മുമ്പേ ഒഴിവാക്കാം!

മൈഗ്രേൻ വില്ലനാകുന്നതിന് മുമ്പേ ഒഴിവാക്കാം!

മൈഗ്രേൻ വില്ലനാകുന്നതിന് മുമ്പേ ഒഴിവാക്കാം!
, ചൊവ്വ, 4 ഡിസം‌ബര്‍ 2018 (14:29 IST)
തല പൊട്ടിത്തെറിക്കുന്ന വേദനയുമായെത്തുന്ന മൈഗ്രേൻ ഒരു വില്ലൻ തന്നെയാണ്. മരുന്ന് കഴിച്ചാൽ പോലും ഇതിന് ശമനം ഉണ്ടാകാത്ത സാഹചര്യവും ഉണ്ട്. അതുകൊണ്ടുതന്നെ ഈ വില്ലനെ അകറ്റാൻ നമ്മൾ ജീവിത ശൈലിയിൽ ചില മാറ്റങ്ങൾ വരുത്തേണ്ടത് അനിവാര്യമാണ്.
 
മൈഗ്രേൻ വരുന്നതിന് മുമ്പുതന്നെ തടയാനുള്ള ചില വഴികളുണ്ട്. അവ എന്തൊക്കെയെന്നല്ലേ, പറയാം... മൈഗ്രേൻ പ്രശ്‌നമാകുന്നത് പ്രധാനമായും ആഹാരത്തിലൂടെയാണ്. ചില ആഹാരം കഴിക്കുമ്പോൾ അത് പ്രശ്‌നമാകുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ചോക്ലേറ്റ്, റെഡ് വൈന്‍, ചീസ്, പ്രോസസ് ചെയ്‌ത മാംസം എന്നിവ ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്.തലവേദന വരുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക.
 
മാനസികസമ്മര്‍ദം ഉണ്ടാക്കുന്ന സാഹചര്യങ്ങള്‍ കഴിവതും ഒഴിവാക്കാൻ ശ്രമിക്കുക. കൂടാതെ നന്നായി ഉറങ്ങുക. മനസ്സ് എപ്പ്പൊഴും ഫ്രീ ആയി വിടുക. ശരീരത്തിൽ വെള്ളത്തിന്റെ അളവ് കുറയുന്നതും മൈഗ്രേൻ ഉണ്ടാക്കാനിടയാക്കും. അതുകൊണ്ട് ദിവസവും ആറ് അല്ലെങ്കിൽ എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കാൻ ശ്രമിക്കുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സെക്‌സിന് മുമ്പ് വജൈനയെക്കുറിച്ച് അറിയണം!