Select Your Language

Notifications

webdunia
webdunia
webdunia
webdunia

വെറും മൂന്നേ മൂന്ന് ദിവസം മതി... മുഖക്കുരു എന്ന വില്ലനെ പമ്പകടത്താം !

വെറും മൂന്നേ മൂന്ന് ദിവസം മതി...  മുഖക്കുരു എന്ന വില്ലനെ പമ്പകടത്താം !
, വ്യാഴം, 1 ഫെബ്രുവരി 2018 (17:14 IST)
ഏതൊരാളുടേയും സൗന്ദര്യത്തിന് വിലങ്ങുതടിയായി നില്‍ക്കുന്ന ഒന്നാണ് മുഖക്കുരു. അത് ചെറുതായിക്കൊള്ളട്ടെ, വലുതായിക്കൊള്ളട്ടെ... എല്ലാ സമയത്തും അതൊരു ശല്യം തന്നെയാണ്. ബാക്റ്റീരിയയും ചലവും അടങ്ങിയ ചെറിയ മുഴകളാണ് മുഖക്കുരു. അതു മാറ്റിയെടുക്കാന്‍ മാര്‍ക്കറ്റില്‍ നിന്നും വലിയ വില കൊടുത്തു വാങ്ങുന്ന മരുന്നുകള്‍ ഉദ്ദേശിച്ച ഫലം തന്നോളണമെന്നുമില്ല. അതിനാല്‍ ചെറിയ ചേരുവകള്‍ ഉപയോഗിച്ച് വീട്ടില്‍ തന്നെ പ്രകൃതി ചികിത്സ നടത്താമെങ്കില്‍ പണം ലാഭിക്കുന്നതോടൊപ്പം സൈഡ് ഇഫക്റ്റും തടയാന്‍ കഴിയും.
 
രണ്ട് ടേബിള്‍ സ്പൂണ്‍ ശുദ്ധമായ തേനിലേക്ക് രണ്ടു തുള്ളി നാരങ്ങവെള്ളം ചേര്‍ത്ത് മിക്സ് ചെയ്ത് മുഖത്ത് പുരട്ടുക. മുഖക്കുരുവിന്റെ പ്രധാന കാരണമായ ബാക്റ്റീരിയെ അകറ്റാന്‍ ഇതിലൂടെ കഴിയും. ശുദ്ധ വെള്ളത്തില്‍ മുഖം നന്നായി കഴുകുക. അതിനു ശേഷം മിക്സ് ചെയ്ത തേന്‍ മുഖത്ത് തേക്കുക. ഒന്നര മണിക്കൂറിനു ശേഷം ചൂടുവെള്ളം കൊണ്ട് മുഖം കഴുകുക. ഇത് നിത്യേന രണ്ടു പ്രാവശ്യം വീതം ഒരാഴ്ച തുടര്‍ന്നാല്‍ മുഖക്കുരുവിനെ ഇല്ലാതാക്കാം.
 
ഓറഞ്ചിന്റെ തൊലി പൊടിക്കാന്‍ കഴിയുന്ന വിധത്തില്‍ ഉണക്കുക. അത് പൊടിച്ചെടുത്ത് അതിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ ഒലിവെണ്ണയും മഞ്ഞള്‍പൊടിയും ചേര്‍ക്കുക. പേസ്റ്റ് രൂപമാക്കി മിക്സ് ചെയ്തശേഷം അത് മുഖത്ത് തേച്ചുപിടിപ്പിക്കാം. അത് നന്നായി ഉണങ്ങിയ ശേഷം കഴുകിക്കളയാം. ഇത് ഒരാഴ്ച തുടരുകയാണെങ്കില്‍ മുഖക്കുരു പമ്പ കടക്കും.
 
കറുവാപ്പട്ട പൊടിച്ചശേഷം ഒരു ടേബിള്‍ സ്പൂണ്‍ തേനില്‍ ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇത് മുഖക്കുരു ഉള്ള ഭാഗത്ത് തേച്ചുകൊടുക്കാം. ആഴ്ചയില്‍ രണ്ടു പ്രാവശ്യം ഇത്തരത്തില്‍ ചെയ്യുന്നതും മുഖക്കുരുവിനെ ഇല്ലാതാക്കം. നല്ലപോലെ മൂത്ത പപ്പായയുടെ വിത്ത് കളഞ്ഞ ശേഷം മുഖത്ത് വച്ചുപിടിപ്പിക്കാ പറ്റുന്ന തരത്തില്‍ ചെറിയ കഷ്ണങ്ങളാക്കുക. അരമണിക്കൂര്‍ നേരം ഇത് മുഖത്ത് വച്ച് കിടക്കുക. പിന്നീട് ചൂടുവെള്ളം ഉപയോഗിച്ച് കഴുകിക്കളയുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒരോ ദിവസവും ആനന്ദപ്രദമാക്കാം... എഴുന്നേറ്റയുടന്‍ ഈ കാര്യങ്ങള്‍ ചെയ്യാന്‍ തയ്യാറാണെങ്കില്‍ !