Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചോറ് ഫ്രിഡ്ജില്‍ സൂക്ഷിച്ചശേഷം വീണ്ടും ചൂടാക്കി കഴിക്കുന്നവരാണോ ? സംശയമില്ല... പണികിട്ടും !

ചോറ് ഫ്രിഡ്ജില്‍ സൂക്ഷിച്ചശേഷം വീണ്ടും ചൂടാക്കി കഴിക്കുന്നത് രോഗങ്ങള്‍ ക്ഷണിച്ചു വരുത്തും

ചോറ് ഫ്രിഡ്ജില്‍ സൂക്ഷിച്ചശേഷം വീണ്ടും ചൂടാക്കി കഴിക്കുന്നവരാണോ ? സംശയമില്ല... പണികിട്ടും !
, വെള്ളി, 11 ഓഗസ്റ്റ് 2017 (12:46 IST)
ഇക്കാലത്ത് ഫ്രിഡ്ജില്ലാത്ത വീടുകള്‍ നന്നേചുരുക്കമായിരിക്കും. അതുകൊണ്ടുതന്നെ ഏതൊരു ഭക്ഷണം മിച്ചം വന്നാലും ഉടന്‍തെന്ന അതിനെ ഫ്രിഡ്ജിലേക്ക് തള്ളുകയും അടുത്ത ദിവസം വീണ്ടും ചൂടാക്കി കഴിക്കുകയാണ് ഏതൊരാളുടേയും പതിവ്. ബാക്കിയുള്ള ചോറുപോലും ഫ്രിഡ്ജില്‍ വെച്ച ശേഷം വീണ്ടും എടുത്ത് ചൂടാക്കി കഴിക്കുന്ന പതിവും നമുക്കിടയിലുണ്ട്. എന്നാല്‍ അറിഞ്ഞോളൂ... ചോറ് വീണ്ടും ചൂടാക്കി ഉപയോഗിക്കരുതെന്നാണ് ആരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
 
പാകം ചെയ്യാത്ത അരിയില്‍ ഉപദ്രവകാരികളായ പല ബാക്ടീരിയകളുമുണ്ടായിരിക്കും. പാകം ചെയ്യുന്ന വേളയില്‍ അരി നന്നായി വെന്താല്‍ മാത്രമേ ഇവ ചത്തുപോകുകയുള്ളൂ എന്നാണ് വിദഗ്ദര്‍ പറയുന്നത്. ചോറ് കൃത്യമായ താപനിലയിലല്ലാതെ സൂക്ഷിച്ചാല്‍ ഈ ബാക്ടീരിയകള്‍ വീണ്ടും വരാന്‍ സാധ്യത കൂടുതലാണ്. അത് പിന്നീട് കഴിയ്ക്കുമ്പോള്‍ ഇവ ശരീരത്തിലേക്കെത്തുകയും ചെയ്യുമെന്നും പഠനങ്ങള്‍ പറയുന്നു. പാകം ചെയ്ത് ഒന്നുരണ്ടു മണിക്കൂറിനുള്ളില്‍ തന്നെ ചോറു കഴിയ്ക്കുകയാണ് ചെയ്യേണ്ടതെന്നും പറയുന്നു
 
ബാക്കിയുള്ള ചോറ് ഫ്രിഡ്ജില്‍ സൂക്ഷിക്കേണ്ടി വരുകയാണെങ്കില്‍ നിര്‍ബന്ധമായും നല്ല തണുപ്പുള്ള അവസ്ഥയിലായിരിക്കണം സൂക്ഷിക്കേണ്ടതെന്നും പറയുന്നു. ഫ്രിഡ്ജില്‍ സൂക്ഷിച്ച ചോറാണെങ്കിലും അത് നല്ലപോലെ ചൂടാക്കിയില്ലെങ്കില്‍ വീണ്ടും ബാക്ടീരിയകളുടെ സാന്നിമുണ്ടാകുമെന്നും അത് കഴിക്കുന്നതിലൂടെ വയറിളക്കം, ഛര്‍ദി എന്നിങ്ങനെയുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇടയാക്കുമെന്നും വിദഗ്ദര്‍ പറയുന്നു. ഇതുപോലെ പാചകഎണ്ണകള്‍ വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നതും ആരോഗ്യത്തിന് ദോഷം ചെയ്യും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ ഉപയോഗിക്കാം... പക്ഷേ ഇതെല്ലാം അറിയണമെന്നു മാത്രം !