Select Your Language

Notifications

webdunia
webdunia
webdunia
webdunia

മരുന്ന് കഴിക്കുമ്പോൾ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്?

ഗുളിക കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മരുന്ന് കഴിക്കുമ്പോൾ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്?
, വെള്ളി, 26 ഒക്‌ടോബര്‍ 2018 (16:11 IST)
പനിയോ ചെറിയ വയറുവേദനയോ തലവേദനയോ വന്നാൽ ആദ്യം നമ്മൾ തന്നെ ഡോക്ടറായി ചില ഗുളികളെല്ലാം കഴിക്കാറുണ്ട്. എന്നിട്ടും കുറഞ്ഞില്ലെങ്കിൽ മാത്രമാണ് പലരും ഡോക്ടറെ കാണുന്നത്. പനി പല രോഗത്തിന്റേയും ലക്ഷണം മാത്രമാണ്. ഡോക്ടര്‍ക്കേ പരിശോധനയിലൂടെ അതു തിരിച്ചറിയാനാവൂ. അതിനാണു ചികിത്സിക്കേണ്ടത് അല്ലാതെ പനിക്കല്ല. 
 
അനാവശ്യമായി കഴിക്കുന്ന മരുന്നുകള്‍ നിങ്ങളുടെ വൃക്കയേയും കരളിനെയും നശിപ്പിക്കും. വേദനസംഹാരികളുടെ തുടര്‍ച്ചയായ ഉപയോഗം പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാകാം. വേദനസംഹാരികളുടെ തുടര്‍ച്ചയായ ഉപയോഗത്തെ തുടര്‍ന്ന് ഗുരുതരമായ വൃക്കരോഗങ്ങള്‍ ഉണ്ടാകാനിടയുണ്ട്. 
 
ഉയര്‍ന്ന അളവില്‍ (10 ഗ്രാമിലേറെ) പാരസിറ്റമോള്‍ കഴിക്കുന്നതിനെത്തുടര്‍ന്ന് കരളിന്റെ പ്രവര്‍ത്തനം തകരാറിലാകാം. ഭക്ഷണത്തിന് മുന്‍പ്, ശേഷം എന്ന് മരുന്നുകള്‍ക്ക് പുറത്ത് എഴുതി കാണാറുണ്ട്. ഇതെന്തിനാണെന്ന് അറിയാമോ? ഭക്ഷണത്തിനു ശേഷമോ ഭക്ഷണത്തോടൊപ്പമോ മരുന്ന് കഴിക്കുമ്പോള്‍ മരുന്ന് ഭക്ഷണവുമായി ലയിച്ചുചേരാനും ആഗിരണം തടസ്സപ്പെടാനുമിടയുണ്ട്. ചില മരുന്നുകള്‍ ആമാശയത്തിലെ ശ്ലേഷ്മസ്തരത്തിന് കേടുവരുത്തിയേക്കാം. അതുകൊണ്ട് ഇവ ഭക്ഷണത്തിനുശേഷമേ കഴിക്കാവൂ എന്ന് ഡോക്ടർമാർ നിർദേശിക്കുന്നത്. 
 
പനി, കഫക്കെട്ട് തുടങ്ങിയവയ്ക്കു നല്‍കുന്ന ചില മരുന്നുകള്‍ മയക്കമുണ്ടാക്കുന്നവയാണ്. ഇവ കഴിച്ച ശേഷം വാഹനങ്ങൾ ഓടിക്കരുതെന്നാണ് ഡോക്ടർമാർ നിർദേശിക്കുന്നത്. ഈ മരുന്നുകൾ ചിലർക്ക് മയക്കം ഉണ്ടാക്കാൻ കാരണമാകാറുണ്ട്. ആയതിനാലാണ് ഇത്തരം മരുന്നുകൾ കഴിച്ചാൽ വാഹനമോടിക്കരുതെന്ന് പറയാൻ കാരണം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വെളുത്തുള്ളി, ജീരകം, കറിവേപ്പില; കുടവയർ കുറയ്‌ക്കാൻ ബെസ്‌റ്റാണ്!