Select Your Language

Notifications

webdunia
webdunia
webdunia
webdunia

അച്ചാർ അമിതമായി കഴിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കൂ

അച്ചാറുകളുടെ അമിത ഉപയോഗം, അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇവയൊക്കെയാണ്

അച്ചാർ അമിതമായി കഴിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കൂ
, തിങ്കള്‍, 14 മെയ് 2018 (14:43 IST)
കുട്ടികൾ മുതൽ പ്രായമായവർ വരെ ഒരുപോലെ ഇഷ്‌ടപ്പെടുന്നവയാണ് അച്ചാറുകൾ. മാങ്ങ, നാരങ്ങ, നെല്ലിക്ക, വെളുത്തുള്ളി എന്നിവയിൽ തുടങ്ങി മീനും ഇറച്ചിയും വരെ നാം അച്ചാറാക്കുന്നു. ഇവ മാസങ്ങളോളം കേടുവരാതെ നിൽക്കുകയും ചെയ്യും. ബാക്‌ടീരിയയുടെ വളർച്ച തടയുന്നതിനും രുചി കൂട്ടുന്നതിനുമായി ഉപ്പ്, വിനാഗിരി, കടുക്, മുളക് പൊറ്റി തുടങ്ങിയവയും അച്ചാറുകളിൽ ഉപയോഗിക്കുന്നു. പഴകും തോറും രുചി കൂടി വരുന്ന ഇവ കേരളീയർക്ക് എന്നും അവിഭാജ്യഘടകം തന്നെയാണ്.
 
എന്നാൽ ഇവയുടെ അമിതമായ ഉപയോഗം ആരോഗ്യത്തിന് അപകടകരമാണ്. ചില ആന്റിഓക്‌സിഡന്റുകൾ അച്ചാറുകളിൽ ഉണ്ടെങ്കിലും ആഴ്‌ചയിൽ നാലോ അഞ്ചോ തവണ ചെറിയ തോതിൽ അച്ചാർ ഭക്ഷണങ്ങൾക്കൊപ്പം കഴിക്കുന്നത് ശരീരത്തിൽ ചില ഗുണങ്ങൾ കിട്ടാൻ ഉപകരിക്കും. എന്നാൽ അത് ഒരിക്കലും അമിതമാകരുത്. അമിത ഉപയോഗത്തിലൂടെ പല രോഗങ്ങളും നമുക്ക് വന്നേക്കാം.
 
അൾസറിന് പ്രധാന കാരണം അച്ചാറിന്റെ അമിത ഉപയോഗമാണെന്ന് എല്ലാവർക്കും അറിയുന്നതാണ്. രാത്രികാലങ്ങളിൽ പുളിയുള്ള ഭക്ഷണം കൂടുതലായി കഴിക്കുകയാണെങ്കിൽ ദഹനം നടക്കുമ്പോൾ അമിതമായ അസിഡിറ്റി ഉൽപ്പാദിപ്പിക്കപ്പെടുകയും അത് വയറിന് കൂടുതൽ പ്രശ്‌നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു.
 
വയറു വേദന, നെഞ്ചെരിച്ചിൽ തുടങ്ങിയ പ്രശ്‌നങ്ങളും അച്ചാറിന്റെ അമിതമായ ഉപയോഗം കാരണം വന്നേക്കാം. ഗ്യാസിന്റെ പ്രശ്‌നങ്ങൾ കുറയ്‌ക്കാൻ പലരും അച്ചാറുകൾ ഉപയോഗിക്കാറുണ്ടെങ്കിലും പല അച്ചാറുകളും അവ കൂട്ടുകയേ ഉള്ളൂ. എരുവും അസിഡിറ്റിയും വയറിലെ ആസിഡിന്റെ ഉൽപ്പാദനം കൂട്ടുന്നു. അതുകൊണ്ടുതന്നെ ഗ്യാസ്ട്രൈറ്റിസ് ഉള്ളവർ അച്ചാറുകൾ മിതമായി മാത്രമേ ഉപയോഗിക്കാവൂ.
 
ഉയർന്ന അളവിൽ ഉപ്പ് ഉപയോഗിക്കുന്നതും പ്രശ്‌നമാണ്. അച്ചാറുകൾ കേടായിപ്പോകാതിരിക്കാൻ ആവശ്യത്തിലധികം ഉപ്പ് ചേർക്കും. ഉപ്പിന്റെ അമിതമായ ഉപയോഗം ലൈനിങ് ഇറിറ്റേഷൻ മാത്രമല്ല രക്തസമ്മർദത്തിനും ഹൃദയസംബന്ധിയായ രോഗങ്ങൾക്കും കാരണമാകും. അമിതമായി അച്ചാർ ഉപയോഗിച്ചാൽ ചിലരില്‍ താൽക്കാലികമായി രക്തസമ്മർദം കൂടാനിടയുണ്ട്.
 
webdunia
അമിതമായ അളവിൽ അച്ചാർ കഴിക്കുന്നത് വൃക്കയുടെ അധ്വാനഭാരം കൂട്ടുന്നു. വൃക്കയുടെ പ്രാഥമിക ധർമം എന്നത് ശരീരത്തിന്റെ അരിപ്പയായി പ്രവർത്തിക്കുകയെന്നതാണ്. ശരീരത്തിന് ആവശ്യമുള്ള പോഷകങ്ങൾ നിലനിർത്തി ആവശ്യമില്ലാത്തവയെ പുറന്തള്ളുന്നത് ഈ പ്രക്രിയ വഴിയാണ്. ഉപ്പിന്റെ അമിതമായ ഉപയോഗം കാരണം രക്തസമ്മർദം നിയന്ത്രിക്കാൻ കിഡ്‌നി പ്രവർത്തിക്കുകയും കിഡ്‌നിയുടെ അധ്വാനഭാരം കൂടുകയും ചെയ്യുന്നു. അതിനാൽ കിഡ്‌നി രോഗം ഉള്ളവരും അച്ചാർ ഉപയോഗിക്കുന്നതിൽ കൂടുതൽ ശ്രദ്ധ നൽകേണ്ടതുണ്ട്.
 
എണ്ണയുടെ ഉപയോഗവും അച്ചാറിൽ അമിതമായുണ്ട്. അച്ചാർ കേടുകൂടാതെ സംരക്ഷിക്കാനും രുചി വർദ്ധിപ്പിക്കാനും ഫംഗസ് ഉണ്ടാകുന്നത് തടയാനുമാണ് എണ്ണ സഹായിക്കുന്നത്. അച്ചാർ അമിതമായി ഉപയോഗിക്കുന്നത് കൊളസ്‌ട്രോളിന്റെ അളവ് കൂടാനും ഹൃദയത്തെ ദോഷകരമായി ബാധിക്കാനും കാരണമാകും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊഞ്ചിന്റെ കൂടെ ഇത് കഴിക്കരുത്, മരണം ഉറപ്പ്! - വിദ്യയുടെയും അനാമികയുടെയും മരണത്തിന് കാരണം ഈ ഭക്ഷ്യവസ്തു?