Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗർഭിണികൾ ഉണക്കമീൻ കഴിക്കാൻ പാടില്ല, അബോർഷനുണ്ടാകുമോ? കാരണമെന്ത്?

ഗർഭിണികൾ ഉണക്കമീൻ കഴിക്കാൻ പാടില്ല, അബോർഷനുണ്ടാകുമോ? കാരണമെന്ത്?
, വെള്ളി, 28 ഡിസം‌ബര്‍ 2018 (13:31 IST)
മത്സ്യം നമ്മുടെ കേരളീയ വിഭവങ്ങളില്‍ ഒഴിവാക്കാനാവാത്ത ഒന്നാണ്. അക്കൂട്ടത്തിൽ ചിലർക്ക് ഉണക്കമീനും ഒഴിവാക്കാൻ കഴിയാറില്ല. ഉണക്കമീനിന്റെ സ്വാദ് അത്രത്തോളം മലയാളിയ്ക്ക് പ്രിയപ്പെട്ടതായി മാറിയിരിക്കുന്നു. ഇഷ്ടമാണെങ്കിൽ പോലും ഉണക്കമീന്‍ ആരോഗ്യത്തിന് നല്ലതാണോ? സൂക്ഷിച്ചില്ലെങ്കില്‍ ജീവനെടുക്കാന്‍ പോലും അത്ര ശക്തിയുള്ളതാണ് ഉമക്കമീന് എന്നാണ് ചിലർ പറയുന്നത്‍.
 
ധാരാളം കെമിക്കലുകളാണ് ഇപ്പോള്‍ എല്ലാ ഭക്ഷണസാധനത്തിന്റേയും കൂടെക്കിട്ടുന്ന ബോണസ്. അതുകൊണ്ട് തന്നെ ഉണക്കമീനിലും ഇതിന്റെ അളവ് കൂടുകയല്ലാതെ കുറയുകയല്ല. ഉണക്കമീന്‍ കഴിയ്ക്കുന്നത് ചിലരില്‍ മൂക്കില്‍ നിന്നും രക്തം വരുന്നതിന് കാരണമാകുമത്രേ. 
 
ഗര്‍ഭിണികള്‍ ഉണക്കമീന്‍ കഴിയ്ക്കുന്ന കാര്യത്തില്‍ അല്‍പം ശ്രദ്ധിയ്ക്കുന്നത് നല്ലതാണ്. കാരണം ഇത് പലപ്പോഴും അബോര്‍ഷന് കാരണമാകും. അബോര്‍ഷന്‍ മാത്രമല്ല മാസം തെറ്റിയുള്ള പ്രസവവും ഇതിന്റെ ഫലമാണ്. കുട്ടികളില്‍ മാനസിക വൈകല്യത്തിനും ഉണക്കമീനിന്റെ ഉപയോഗം കാരണമാകുന്നു.
 
ഉണക്കമീനില്‍ ധാരാളം ഉപ്പ് ചേര്‍ക്കുന്നു. ഇത് രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കാന്‍ കാരണമാകുന്നു. അതുകൊണ്ട് തന്നെ ഉപ്പ് കഴിയ്ക്കുമ്പോളും ഉണക്കമീന്‍ കഴിയ്ക്കുമ്പോഴും അല്‍പം ശ്രദ്ധ നല്ലതാണ്. പല ഘട്ടങ്ങളിലും വൃത്തിഹീനമായ സാഹചര്യത്തിലായിരിക്കും മീന്‍ ഉണക്കുന്നത്. ഇത് അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വന്ധ്യത ഒഴിവാക്കാൻ വെറും വയറ്റിൽ ക്യാരറ്റ് ജ്യൂസ് കുടിക്കാം!