Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിപ്പ മരുന്ന് തിരിച്ചടിയോ?; ‘റിബ വൈറിന്‍’ കിഡ്നിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്

നിപ്പ മരുന്ന് തിരിച്ചടിയോ?; ‘റിബ വൈറിന്‍’ കിഡ്നിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്

നിപ്പ മരുന്ന് തിരിച്ചടിയോ?; ‘റിബ വൈറിന്‍’ കിഡ്നിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്
, വ്യാഴം, 24 മെയ് 2018 (14:53 IST)
ആശങ്കകള്‍ അയവില്ലാതെ തുടരുന്നതിനിടെ നിപ്പ വൈറസിനുള്ള മരുന്ന് എത്തിയെന്ന വാര്‍ത്ത ആശ്വാസം തരുന്നുണ്ടെങ്കിലും ആരോഗ്യവകുപ്പ് പുറത്തിറക്കിയ പ്രസ്താവന രോഗികളെയടക്കം സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്.

നിപ്പയെ പ്രതിരോധിക്കാന്‍ 2000 ‘റിബ വൈറിന്‍’ എന്ന ടാബ് ലെറ്റുകളാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. 8000 ടാബ്‌ലെറ്റുകൾ കൂടി കെഎംസിഎൽ വഴി എത്തും.

മലേഷ്യയില്‍ നിന്നാണ് മരുന്ന് എത്തിച്ചതെന്നാണ് റിപ്പോര്‍ട്ട്. റിബ വൈറിന്‍  എന്ന മരുന്നിന്റെ ക്ലിനിക്കല്‍ വിജയം ഇതുവരെ പഠനത്തിന് വിധേയമായി തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും പ്രതിരോധിക്കാന്‍ അല്‍പ്പമെങ്കിലും സാധിക്കുന്ന ഏക മരുന്നാണിത്.

പ്രതിപ്രവർത്തനത്തിന് സാധ്യതയുള്ള മരുന്നാണ് റിബ വൈറിൻ. എന്നാല്‍, ഈ മരുന്നിന്റെ ഉപയോഗം  കിഡ്നിയുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുമെന്നാണ് മുന്നറിയിപ്പ്. ശരിരത്തിന് ദോഷം ചെയ്യാന്‍ ശേഷിയുള്ള ടാബ്‌ലെറ്റുകൾ കൂടിയാണ് റിബ വൈറിന്‍. അതിനാല്‍ പാര്‍ശ്വ ഫലങ്ങള്‍ ഉണ്ടോ എന്ന് പരിശോധിച്ച ശേഷമേ മരുന്ന് നല്‍കുകയുള്ളൂവെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.

നിപ്പ ബാധിതർക്കു വലിയ ഡോസിൽ മരുന്ന് നൽകേണ്ടിവരുന്ന സാഹചര്യമുള്ളതാണ്. ഒരു രോഗിക്ക് ഒരു കോഴ്സിൽ 250 ടാബ്‌ലെറ്റുകൾ നല്‍കേണ്ടി വരും. ഇതാണ് രോഗികളുടെ ആരോഗ്യനിലയെ ബാധിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബീഫിനെ വെല്ലുന്ന കടച്ചക്ക തോരന്‍ എങ്ങനെ തയ്യാറാക്കാം