Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജിമ്മില്‍ പോകാതെയും ശരീരത്തിന് കരുത്ത് വര്‍ദ്ധിപ്പിക്കാം; ഇതാ ചില പൊടിക്കൈകള്‍

ജിമ്മില്‍ പോകാതെയും ശരീരത്തിന് കരുത്ത് വര്‍ദ്ധിപ്പിക്കാം; ഇതാ ചില പൊടിക്കൈകള്‍

ജിമ്മില്‍ പോകാതെയും ശരീരത്തിന് കരുത്ത് വര്‍ദ്ധിപ്പിക്കാം; ഇതാ ചില പൊടിക്കൈകള്‍
, തിങ്കള്‍, 11 സെപ്‌റ്റംബര്‍ 2017 (16:53 IST)
ആരോഗ്യമുള്ള ശരീരം സ്വപ്‌നം കാണാത്തവരായി ആരുമുണ്ടാകില്ല. ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാന്‍ കരുത്തുള്ള ശരീരത്തിനാകും. ആഹാരം എത്ര കഴിച്ചാലും ക്ഷീണം അനുഭവപ്പെടുന്നുവെന്ന പരാതി ഇന്നത്തെ തലമുറയ്ക്കുണ്ട്. അമിത വണ്ണമല്ല ആരോഗ്യത്തിന്റെ അളവ് കോല്‍ എന്ന് ഇവര്‍ മനസിലാക്കേണ്ടത് അനിവാര്യമാണ്.

ആരോഗ്യവും കരുത്തുമുള്ള ശരീരം ആരെയും ആകര്‍ഷിക്കും. പുരുഷന്‍‌മാരെപ്പോലെ സ്‌ത്രീകളും ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പിന്നോട്ടല്ല. ശരീരത്തിന് കരുത്ത് വര്‍ദ്ധിപ്പിക്കാന്‍ ജിമ്മില്‍ പോകുന്നവരാണ് പലരുമെങ്കിലും  ചിട്ടയായ ഭക്ഷണത്തിലൂടെ ശരീരത്തിന് കരുത്ത് വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുമെന്ന് മിക്കവര്‍ക്കും അറിയില്ല.

മസിലുകളുടെ കരുത്ത് വര്‍ദ്ധിപ്പിക്കാന്‍ കാര്‍ബോഹൈഡ്രേറ്റ് ഉള്‍പ്പെട്ട ഭക്ഷണങ്ങള്‍ ശീലമാക്കണം. പഴ വര്‍ഗങ്ങള്‍ കൂടുതലായി കഴിക്കുന്നതിനൊപ്പം കൊഴുപ്പ് കുറഞ്ഞ മാംസവും ശീലമാക്കാം. ഇലക്കറികളും പച്ചക്കറികളും കൂടുതലായി ഉപയോഗിക്കുന്നതും നല്ലതാണ്.

നല്ല ഭക്ഷണത്തിനൊപ്പം മികച്ച വ്യായാമ രീതികളും ചേര്‍ന്നാല്‍ മാത്രമെ ആരോഗ്യമുള്ള ശരീരം സ്വന്തമാകു. ഇരുന്ന് ജോലി ചെയ്യുന്നവര്‍ ശരീരം വിയര്‍ക്കുന്ന തരത്തില്‍ വ്യായാമം ചെയ്യണം. ബദാം, ഉണക്ക മുന്തിരി, പയറു വര്‍ഗങ്ങള്‍, പാല്‍, മത്സ്യം എന്നിവ ശരീരത്തിന് കരുത്ത് പകരും. പലതവണയായി കുറഞ്ഞ അളവില്‍ ഭക്ഷണം കഴിക്കുന്നത് നല്ലതാണ്. കൃത്യമായ ഇടവേളകളില്‍ ഭക്ഷണം കഴിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുകയും വേണം.

വ്യായാമം ശീലമാക്കുന്നതിന് മുമ്പു തന്നെ സ്വന്തം ശരീരപ്രകൃതിയും ആരോഗ്യവും മനസിലാക്കിയിരിക്കണം. നിര്‍ജ്ജലീകരണം ഉണ്ടാകാതിരിക്കാന്‍ വെള്ളം കുടിക്കണം. വ്യായാമത്തിനിടെ കൂടുതല്‍ തോതില്‍ വെള്ളം കുടിക്കരുത്. ശരീരത്തിന് തളര്‍ച്ചയും ക്ഷീണവും ഉണ്ടാക്കുന്ന മദ്യപാനം, പുകവലി തുടങ്ങിയവ പൂര്‍ണ്ണമായും ഒഴിവാക്കണം. ചിട്ടയായ വ്യായാമ ക്രമങ്ങള്‍ ആകണം തുടരേണ്ടത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സിഗരറ്റ് വലിച്ചോളൂ... പക്ഷെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത് !