Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചെവിയില്‍ പ്രാണി കേറിയാല്‍ എന്തുചെയ്യാം

ചെവിയില്‍ പ്രാണി കേറിയാല്‍ എന്തുചെയ്യാം

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 6 ഒക്‌ടോബര്‍ 2023 (11:42 IST)
ചെവിയില്‍ പ്രാണി കയറിയാല്‍ ചെറിയ ഉള്ളി ചേര്‍ത്ത് മൂപ്പിച്ച നല്ലെണ്ണ നേര്‍ത്തചൂടില്‍ ചെവിയിലൊഴിക്കുന്നത് ഗുണാം ചെയ്യും. ചെറുപയര്‍, കുറുന്തോട്ടി വേര്, എള്ള്, ഏലത്തിരി ഇവ പൊടിച്ച് തിരിയാക്കി കടുകെണ്ണയില്‍ മുക്കി കത്തിച്ച് അതിലെ പുക ചെവിയില്‍ ഏല്‍പ്പിച്ചാല്‍ ചെവിയില്‍ കയറിയ പ്രാണിയെ എളുപ്പത്തില്‍ പുറത്തേക്കെത്തിക്കാം. നീരിറക്കത്തിന്റെ ഭാഗമായ പൊട്ടിയൊലിക്കലോട് കൂടാതെയുള്ള
ചെവിവേദനയ്ക്ക് രാസ്നാദി ചൂര്‍ണം കുറുക്കി ചെറുചൂടോടെ ലേപനമിടുക. ത്രിഫല പഞ്ചകോലം കൊണ്ട് കവിള്‍ കൊള്ളുക.
 
വയമ്പ്, വെളുത്തുള്ളി, വരട്ടുമഞ്ഞള്‍ എന്നിവ കൂവളത്തില നീരും ചേര്‍ത്ത് എണ്ണ കാച്ചി പുരട്ടിയാല്‍ ചെവിയില്‍ പഴുപ്പുണ്ടാവുന്നത് തടയാം. വരട്ടുമഞ്ഞല്‍ നല്ലെണ്ണയില്‍ മുക്കി കത്തിച്ച ശേഷം തീയണച്ച് ചെവിയുടെ സമീപത്തുപിടിച്ച് പുക ചെവിക്കകത്തേക്ക് ഊതിക്കയറ്റിയാല്‍ ചെവിവേദന ശമിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചുമ വരുമ്പോഴേക്കും കുട്ടികള്‍ക്ക് കഫ് സിറപ്പ് കൊടുക്കാറുണ്ടോ? അപകടം