Select Your Language

Notifications

webdunia
webdunia
webdunia
webdunia

തണുപ്പ് കാലത്ത് രക്തസമ്മർദ്ദം ഉയരാം, രോഗികൾ ഇടയ്ക്കിടെ പരിശോധന നടത്തണമെന്ന് ഗവേഷണ റിപ്പോർട്ട്

തണുപ്പ് കാലത്ത്  രക്തസമ്മർദ്ദം ഉയരാം, രോഗികൾ ഇടയ്ക്കിടെ പരിശോധന നടത്തണമെന്ന് ഗവേഷണ റിപ്പോർട്ട്
, തിങ്കള്‍, 25 സെപ്‌റ്റംബര്‍ 2023 (19:48 IST)
തണുപ്പ് കാലത്ത് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടാണെന്നതിനാല്‍ രോഗികളും ഡോക്ടര്‍മാരും ഇടയ്ക്കിടെ പരിശോധനകള്‍ നടത്തുകയും ആവശ്യമെങ്കില്‍ ചികിത്സാപദ്ധതികളില്‍ മാറ്റം വരുത്തുകയും ചെയ്യണമെന്ന് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ ഹൈപ്പര്‍ടെന്‍ഷന്‍ സയന്റിഫിക് സെഷന്‍സ് 2023ല്‍ അവതരിപ്പിച്ച ഗവേഷണ റിപ്പോര്‍ട്ട്.
 
അന്തരീക്ഷത്തിലെ താപനില കുറയുമ്പോള്‍ ശരീരം ചൂടാക്കുന്നതിനായി രക്തധമനികള്‍ ചുരുങ്ങുന്നു. ഇത് രക്തസമ്മര്‍ദ്ദം വര്‍ദ്ദിപ്പിക്കാന്‍ ഇടയാക്കുമെന്ന് പഠനത്തില്‍ പറയുന്നോ. വാസോ കണ്‍സ്ട്രിക്ഷന്‍ എന്നാണ് ഇതിനെ വിളിക്കുന്നത്. ഇതിന് നേരെ വിപരീതമായി ചൂടുകാലത്ത് ശരീരത്തെ തണുപ്പിക്കാനായി രക്തധമനികള്‍ വികസിക്കുകയും ഇത് മൂലം രക്തസമ്മര്‍ദ്ദം കുറയുകയും ചെയ്യുന്നു. വാസോഡൈലേഷന്‍ എന്നാണ് ഈ അവസ്ഥയെ പറയുന്നത്. രക്തസമ്മര്‍ദ്ദത്തിന് ചികിത്സ ചെയ്യുന്ന 60,000 പേരില്‍ 2018 ജൂലൈയ്ക്കും 2023 ജൂണിനും ഇടയില്‍ നടത്തിയ പഠനത്തില്‍ ഗവേഷണത്തില്‍ പങ്കെടുത്തവരുടെ സിസ്‌റ്റോളിക് രക്തസമ്മര്‍ദം തണുപ്പ് കാലത്ത് 1.7 എംഎം എച്ച്ജി ഉയര്‍ന്നതായി ഗവേഷകര്‍ നിരീക്ഷിച്ചു. ഈ സമയത്ത് രക്തസമ്മര്‍ദം നിയന്ത്രിക്കാനുള്ള രോഗികളുടെ ശേഷിയിലും അഞ്ച് ശതമാനത്തിന്റെ കുറവ് ദൃശ്യമായി.
 
ലോകത്ത് 30നും 79നും ഇടയില്‍ പ്രായമുള്ള 128 കോടി പേര്‍ ഉയര്‍ന്ന രക്തസമ്മര്‍ദം അനുഭവിക്കുന്നതായാണ് കണക്ക്. ഹൃദ്രോഗം, ഹൃദയസ്തംഭനം,വൃക്കരോഗം,വാസ്‌കുലാര്‍ ഡിമന്‍ഷ്യ പോലെ നിരവധി സങ്കീര്‍ണ്ണതകള്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കാരണമാകാറുണ്ട്. അതിനാല്‍ തന്നെ തണുപ്പ് കാലത്ത് രോഗികളുടെ രക്തസമ്മര്‍ദ്ദം നിരന്തരം നിരീക്ഷിക്കണമെന്നാണ് പഠനം വ്യക്തമാക്കുന്നത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചര്‍മത്തിലെ പാടുകള്‍ മാറ്റാന്‍ ഈ ഭക്ഷണങ്ങള്‍ കഴിക്കാം