Select Your Language

Notifications

webdunia
webdunia
webdunia
webdunia

അവരെ കുറ്റം പറഞ്ഞിട്ട് കാര്യമല്ല, അതൊരു തെറ്റല്ല?!

കുട്ടികള്‍ക്ക് മാത്രമല്ല, മുതിര്‍ന്നവര്‍ക്കും ഈ അബദ്ധം സംഭവിക്കാറുണ്ട്!

അവരെ കുറ്റം പറഞ്ഞിട്ട് കാര്യമല്ല, അതൊരു തെറ്റല്ല?!
, ബുധന്‍, 21 മാര്‍ച്ച് 2018 (12:09 IST)
ധാ‍രാളം ഉത്തരവാദിത്തമുള്ള ഒരു ജോലിയാണ് കുട്ടികളെ വളര്‍ത്തുക എന്നത്. അവരുടെ എല്ലാ കാര്യത്തിലും വലിയ ശ്രദ്ധ ആവശ്യമാണ്. അതുകൊണ്ടുതന്നെ ചെറുപ്പക്കാരായ അച്ഛനമ്മമാര്‍ക്ക് കുഞ്ഞുങ്ങളെ വളര്‍ത്തുന്നതില്‍ ധാരാളം സംശയങ്ങളുമുണ്ടാകുന്നത് സ്വാഭാവികവുമാണ്.
 
കുട്ടികള്‍ എഴുന്നേല്‍ക്കുന്നത് മുതല്‍ അവര്‍ ഉറങ്ങുന്നത് വരെ (ഉറക്കത്തിലും) അവരെ ശ്രദ്ധിക്കണം. എല്ലാ കുട്ടികളും ചെയ്യുന്ന ഒരു കാര്യമാണ് ഉറക്കത്തില്‍ മൂത്രമൊഴിക്കുന്നത്. കുട്ടികള്‍ മാത്രമല്ല, ചിലപ്പോഴൊക്കെ മുതിര്‍ന്നവര്‍ക്കും ഈ അബദ്ധം പറ്റാറുണ്ട്. 
 
കുട്ടികള്‍ ഉറക്കത്തില്‍ കിടക്ക നനയ്ക്കുന്നത് ശ്രദ്ധിക്കേണ്ട സംഗതിയാണ്. വൃത്തികേടായ കിടക്കവിരിയോ കിടക്കയോ അല്ല ഇവിടെ ഗുരുതര പ്രശ്നമായി കാണേണ്ടത്. ഇതിനു കാരണമെന്തെന്നാണ് മനസ്സിലാക്കേണ്ടത്. കിടക്കയില്‍ മൂത്രമൊഴിക്കുന്ന കുട്ടികള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
 
മൂത്രം നിയന്ത്രിക്കാന്‍ കഴിയാത്തതാണ് പ്രശ്നം. കുട്ടിക്ക് മാനസിക സംഘര്‍ഷം ഉണ്ടാകുന്നതും ഇതിന് കാരണമാണ്. കൂടുതല്‍ ശ്രദ്ധ വേണമെന്ന സൂചനയാണ് ഇതിലൂടെ വ്യക്തമാകുന്നത്. കുറച്ച് കാലം മാറി നിന്ന ഉറക്കത്തില്‍ മൂത്രം ഒഴിക്കുന്ന സ്വഭാവം വീണ്ടും പ്രത്യക്ഷപ്പെടുകയാണെങ്കില്‍ അത് സുരക്ഷിതത്വമില്ലായ്മയും ഭയവും കുട്ടിക്ക് ഉണ്ടെന്നാണ് അര്‍ത്ഥമാക്കുന്നത്. 
 
പുതിയ അന്തരീക്ഷത്തിലേക്ക് മാറുക, പ്രിയപ്പെട്ടവരുടെ മരണം, സ്കൂളില്‍ ഉണ്ടാകുന്ന മനോസംഘര്‍ഷം എന്നിവ മൂലവും ഉറക്കത്തില്‍ മൂത്രം ഒഴിക്കുന്ന സ്വഭാവം ഉണ്ടാകാം. മൂത്രാശയത്തിലെ അണുബാധയും വിരശല്യവും ഉറക്കത്തില്‍ മൂത്രം പോകുന്നതിന് കാരണമാകാറുണ്ട്.
 
ഒരു കാരണവശാലും കിടക്ക നനയ്ക്കുന്നത് ഒരു പ്രശ്നമാക്കി മാറ്റരുത്. കിടക്ക വിരിപ്പ് മാറ്റാന്‍ കുട്ടിയെ പഠിപ്പിക്കുക. ഒപ്പം സൌഹാര്‍ദ്ദത്തോടെ മാത്രം ഈ അവസ്ഥയെ കാണുന്നു എന്ന് കുട്ടിയെ ധരിപ്പിക്കാനുതകുന്ന വിധത്തില്‍ പെരുമാറുക. ഉറക്കത്തില്‍ മൂത്രം ഒഴിക്കുന്നതിന്‍റെ പേരില്‍ കുട്ടിയെ ഒരിക്കലും ശിക്ഷിക്കാന്‍ മുതിരരുത്. കുട്ടിയുടെ പ്രശ്നങ്ങളെ കുറിച്ച് മറ്റുള്ളവരോട് പറയാതിരിക്കുകയും വേണം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആപ്പിള്‍ കഴിക്കേണ്ട സമയവും ഒഴിവാക്കേണ്ട സമയവും ഏതെന്നറിയാമോ ?